ഐശ്വര്യ രജനികാന്തിൻ്റെ " ലാൽസലാം " .
Director :
Aishwarya Rajanikanth
Genre : Sports Drama
Platform : Theatre.
Language : Tamil
Time :
152 minutes 21 Seconds.
Rating : ⭐⭐⭐. 75 / 5 .
Saleem P. Chacko.
CpK DesK.
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്താണ് 'ലാൽസലാം' സംവിധാനം ചെയ്തിരിക്കുന്നത് . വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ.
മൊയ്തിൻ ഭായിയുടെ മകൻ ഷംസുദീനും , തിരുവും തമ്മിൽ ചെറുപ്പം മുതലെ എതിരാളികളാണ് . ഈ പോര് അവരുടെ നാട്ടിലെ ക്രിക്കറ്റ് ടീമിലേക്കും വ്യാപിക്കുന്നു. മൊയ്തീൻ ഭായ് 3 Star ക്രിക്കറ്റ് ക്ലബിൽ ഇവർ ഒരുമിച്ചായിരുന്നു കളിച്ചത് . തീരുവിനെ ടീമിൽ പുറത്താക്കുന്നു . പിന്നീട് ഈ രണ്ട് ടീമുകളും ജാതിയുടെ പേരിൽ മാറുന്നു . മുംബൈയിൽ ഭാര്യയോടൊപ്പം മൊയ്തിൻ ഭായ് താമസിക്കുന്നു. ഷംസുദീനെ ഒരു വലിയ ക്രിക്കറ്റ് താരമാക്കാൻ അദ്ദേഹം തീരുമാനിക്കുന്നു. ആ ഗ്രാമത്തിലെ ഒരു ക്രിക്കറ്റ് മൽസരം രണ്ട് പേരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം .
രജനികാന്ത് ( ഷംസുദീൻ്റെ പിതാവ് മൊയ്തീൻ ഭായ് ) , വിഷ്ണു വിശാൽ ( തിരു ) , വിക്രാന്ത് ( ഷംസുദീൻ ) , കെ.എസ്. രവികുമാർ ( സത്യമൂർത്തി ) , തമ്പി രാമയ്യ ( തിരുവിൻ്റെ അമ്മാവൻ ) , നിരോഷ ( ഷംസുദീൻ്റെ അമ്മ ) , അനന്തിക സനിൽകുമാർ ( തിരുവിൻ്റെ പ്രണയിനി ), തങ്ക ദുരൈ ( തിരുവിൻ്റെ സുഹൃത്ത് ) എന്നിവരോടൊപ്പം വിഘ്നേഷ് , സെന്തിൽ , വിവേക് പ്രസന്ന , ധന്യ ബാലകൃഷ്ണ , ആകാശ് സാഹിനി , പോസ്റ്റർ നന്ദകുമാർ , അദിത്വ മേനോൻ , പോണ്ടി രവി , അമിത് തിവാരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽദേവ് അതിഥി താരമാണ് .
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത് .
'3', 'വൈ രാജ വൈ' എന്നീ ചിത്രങ്ങൾക്കും 'സിനിമാ വീരൻ' എന്ന ഡോക്യുമെന്ററിക്കും ശേഷം 8 വർഷം കഴിഞ്ഞ് ഐശ്വര്യ രജനികാന്ത് വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ലാൽ സലാം'.
സംഗീതം : ഏ ആർ റഹ്മാൻ,
ഛായാഗ്രഹണം: വിഷ്ണു രംഗസാമി, ചിത്രസംയോജനം: പ്രവീൺ ഭാസ്‌കർ, കലാസംവിധാനം: രാമു തങ്കരാജ്, കോറിയോഗ്രഫി: ദിനേഷ്, സംഘട്ടനം: അനൽ അരസ്, കിക്കാസ് കാളി, സ്റ്റണ്ട്: വിക്കി, ഗാനരചന: കബിലൻ എന്നിവരാണ് അണിയറ ശിൽപ്പികൾ .
ഐശ്വര്യ രജനികാന്തിൻ്റെ മികച്ച സംവിധാനം എടുത്ത് പറയാം. വിഷ്ണു വിശാലിൻ്റെ അഭിനയം ശ്രദ്ധേയം .അതിഥി താരമാണെങ്കിലും രജനികാന്തിൻ്റെ മൊയ്തിൻ ഭായ് ഗംഭീരം . കൃതമായ രാഷ്ട്രീയം പറയുന്ന സിനിമ കൂടിയാണിത്.
No comments: