മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'വിശ്വംഭര'യിൽ തൃഷ നായികയായെത്തുന്നു.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ 'വിശ്വംഭര'യിൽ തൃഷ നായികയായെത്തുന്നു.
മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി 'ബിംബിസാര' ഫെയിം വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'വിശ്വംഭര'യിൽ ചിരഞ്ജീവിയുടെ നായികയായി തെന്നിന്ത്യൻ ക്വീൻ തൃഷ കൃഷ്ണൻ എത്തുന്നു. സെറ്റിൽ ജോയിൻ ചെയ്ത തൃഷയെ ഗംഭീര സ്വീകരണം നൽകി ചിരഞ്ജീവിയും സംവിധായകനും നിർമ്മാതാക്കളും വരവേറ്റു. ചിത്രത്തിന്റെ ഹൈദരാബാദിലെ സെറ്റിൽ അടുത്തിടെയാണ് ചിരഞ്ജീവി ജോയിൻ ചെയ്തത്. ഈ ഫാന്റസി അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രത്തിനായ് 13 കൂറ്റൻ സെറ്റുകളാണ് ടീം ഹൈദരാബാദിൽ സ്ഥാപിച്ചത്.
പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 ജനുവരി 10 മുതൽ തിയറ്ററുകളിലെത്തും. ചിരഞ്ജീവിയുടെ ഇതുവരെയുള്ള സിനിമകളേക്കാൾ ഏറ്റവും ചിലവേറിയ ചിത്രമാണിത്. ചിരഞ്ജീവിയും തൃഷയും ഇതിന് മുന്നെ 2006 സെപ്തംബർ 20ന് പുറത്തിറങ്ങിയ 'സ്റ്റാലിൻ' എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചഭിനയിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഗീതം: എം എം കീരവാണി, ഗാനരചന: ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ്, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്: ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി.
No comments: