" അന്വേഷിപ്പിൻ കണ്ടെത്തും " പിരീഡ് ഇൻവെസ്റ്റിഗേറ്റിംഗ് ഡ്രാമ.
Director :
Darwin Kuriakose .
Genre :
Investigation Thriller .
Platform : Theatre.
Language : Malayalam
Time :
145 minutes .
Rating : ⭐⭐⭐⭐ / 5 .
Saleem P. Chacko.
CpK DesK.
ടോവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന " അന്വേഷിപ്പിൻ കണ്ടെത്തും" തിയേറ്ററുകളിൽ എത്തി.
വൻതാരനിരയും സംഭവബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്.
ടോവിനോ തോമസ് ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യാവിഷ്ക്കാരമാണ് സമ്മാനിച്ചിരിക്കുന്നത്. ടോവിനോ തോമസിൻ്റെ കരിയറിലെ നാലാമത്തെ പോലീസ് വേഷമാണ് എസ്.ഐ ആനന്ദ് നാരായണൻ.
കോളേജ് വിദ്യാർത്ഥിനി ലൗലി മാത്തൻ്റെ കൊലപാതകവും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഒന്നാം പകുതി പറയുന്നത് . ആറ് വർഷം മുൻപ് കൊല്ലപ്പെട്ട ശ്രീദേവിയുടെ കൊലപാതകത്തിൻ്റെ മൂന്നാമത്തെ പുനാരാന്വേഷണമാണ് രണ്ടാം പകുതി പറയുന്നത്.
തൊണ്ണുറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത് . കട്ടപ്പന , കോട്ടയം ,തൊടുപുഴ എന്നിവടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്.
" കാപ്പ " യുടെ വൻവിജയത്തിന് ശേഷം തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി. എബ്രഹാം ഡാർവിൻ കുര്യാക്കോസ് , വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ജിനു വി.എബ്രാഹമാണ് തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നു. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷത ചിത്രത്തിനുണ്ട്.
സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, മധുപാൽ , പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി ( നൻപകൽ നേരത്ത് മയക്കം ) , ശരണ്യ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.
ഛായാഗ്രഹണം ഗൗതം ശങ്കറും, ചിത്രസംയോജനം സൈജു ശ്രീധറും , കലാസംവിധാനം ദിലീപ് നാഥും ,വസ്ത്രാലങ്കാരം: സമീറ സനീഷും, മേക്കപ്പ് സജി കാട്ടാക്കടയും, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയുമാണ് .
സങ്കടം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യുന്ന പോലീസിൽ പ്പെട്ട എസ്. ഐ ആനന്ദ് നാരായണൻ്റെയും ടീമിൻ്റെയും കഥയാണിത്. രവീന്ദ്രൻനായരായി സാദിഖ് പ്രേക്ഷക മനസിൽ ഇടം നേടി. സന്തോഷ് നാരായണൻ്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കുട്ടി. സഭാതർക്കവും , ദുരഭിമാനകൊലയും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൃഥിരാജ് സുകുമാരൻ്റെ വോയിസ് ഓവറിലൂടെ സിനിമ സമാപിക്കുന്നത് . ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ഉണ്ടെന്നാണ് സൂചന നൽകുന്നത്.
No comments: