ഹൃദ്യമായ ചലച്ചിത്രാനുഭവം പ്രേക്ഷകന് നൽകുന്ന കുടുംബചിത്രമാണ് " അയ്യർ ഇൻ അറേബ്യ ".


 


Director        :

M. A Nishad


Genre            : Family Comedy


Platform       :  Theatre.


Language     :  Malayalam.


Time              : 

140 minutes 30 Seconds.


Rating            :  4   / 5 .


Saleem P. Chacko.

CpK DesK.


മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത "അയ്യർ ഇൻ അറേബ്യ "തിയേറ്ററുകളിൽ എത്തി .


കുടുംബ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ മുകേഷ് , ഉർവ്വശി എന്നിവർ  ഭാര്യയും ഭർത്താവുമായി വേഷമിടുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മകൻ രാഹുലായും  എത്തുന്നു.


സോഹൻ സീനുലാൽ ,ജാഫർ ഇടുക്കി, അലൻസിയർ ലേ ലോപ്പസ്,  മണിയൻപിള്ള രാജു, കൈലാഷ്, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ എം.എ നിഷാദും അതിഥിതാരമായി അഭിനയിക്കുന്നു .


എം.എ. നിഷാദിൻ്റെ  സിനിമ ജീവിതത്തിലെ ഇരുപത്തിയഞ്ചാം വർഷത്തിൽ സംവിധാനം ചെയ്യുന്ന   ചിത്രമാണ് " അയ്യർ ഇൻ അറേബ്യ " .


ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണ് "അയ്യർ ഇൻ അറേബ്യ". വെൽത്ത് എ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഛായാഗ്രഹണം സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവരും , ഗാനരചന പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ,മനു മഞ്ജിത് എന്നിവരും , സംഗീതം ആനന്ദ് മധുസൂദനനും എഡിറ്റിംഗ്ജോൺ കുട്ടിയും ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, കലാസംവിധാനം  പ്രദീപ് എം വി ,മേക്കപ്പ് സജീർ കിച്ചു , കോസ്റ്റ്യുംഅരുൺ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർപ്രകാശ് കെ മധു.സ്റ്റിൽസ് നിദാദ്, ഡിസൈൻസ് യെല്ലോടൂത്ത്,സൗണ്ട് ഡിസൈൻ രാജേഷ് പി.എം, ശബ്ദലേഖനം ജിജുമോൻ ടി. ബ്രൂസ്.പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ്  അണിയറ ശിൽപ്പികൾ .


എല്ലാത്തരം കാഴ്ചകളുടെയും മായാലോകം തീർക്കുകയാണ് ഈ കൊച്ചുചിത്രം .കോമഡി പശ്ചാത്തലത്തിലാണ് സിനിമയെങ്കിലും വ്യക്തമായ രാഷ്ട്രീയം പറയാൻ ശ്രദ്ധിച്ചിട്ടുണ്ട്. നമുക്ക് ചുറ്റുമുള്ള ചില സംസ്കാരങ്ങൾ പൊതുസമൂഹത്തിലെ ചില വ്യക്തികൾ രൂപപ്പെടുത്തരീതിയും സിനിമ ചുണ്ടിക്കാട്ടുന്നു.


ശ്രീനിവാസ അയ്യരായി മുകേഷും , പ്രൊഫ . ജാൻസി റാണിയായി ഉർവ്വശിയും, രാഹുലായി ധ്യാൻ ശ്രീനിവാസനും , സൈറായായി ദുർഗ്ഗാ കൃഷ്ണയും , ഫ്രെഡിയായി ഷൈൻ ടോം ചാക്കോയും, ഫസലായി സോഹൻ സീനുലാലും , സുബൈർഹാജിയായി അലൻസിയർ ലേ ലോപ്പസും പ്രേക്ഷക ശ്രദ്ധനേടി. 




ഹൃദ്യമായ ചലച്ചിത്രാനുഭവം പ്രേക്ഷകന് നൽകുന്ന കുടുംബചിത്രമാണ് " അയ്യർ ഇൻ അറേബ്യ " .

No comments:

Powered by Blogger.