ബാബു തിരുവല്ല- ഷീലു എബ്രഹാം ടീമിൻ്റെ " മനസ്സ് " സിനിമയുടെ ട്രെയിലർ നാളെ വൈകിട്ട് ആറിന് റിലീസ് ചെയ്യും.
ബാബു തിരുവല്ല സംവിധാനം ചെയ്യുന്ന സമം എന്ന ചിത്രത്തിൻ്റെ പേര് മനസ്സ് (The Mind) എന്ന് മാറ്റി.ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരണമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് മനസ്സ്എന്ന ചിത്രം.
ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെനിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന,ദേശീയ,അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് മനസ്സ്.
ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെആരുംഅവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് മനസ്സ് അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും [ഷീലു എബ്രഹാം] മകൾ അന്നയ്ക്കും[കൃറ്റിക പ്രദീപ് ] ഒരു അമ്മയ്ക്കും മകൾക്കുംഉണ്ടാകാത്തത്രആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചുപോയിരുന്നതുകൊണ്ട്അന്നയെപൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.
ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവവികാസങ്ങൾ ആണ് മനസ്സിലൂടെ ബാബു തിരുവല്ല അവതരിപ്പിക്കുന്നത്.യോഗയിൽ പൂർണ്ണമായി സമർപ്പിച്ച ജീവിതമായിരുന്നു നിമ്മിയുടേത്. എല്ലാ മതവും ഒന്നാണെന്ന് വിശ്വസിച്ചിരുന്ന നിമ്മി യോഗ മറ്റുള്ളവരിലേക്ക് പകർന്നു നൽകാനും ശ്രമിച്ചു. ഷീലു എബ്രഹാമിൻ്റെ ശക്തമായ കഥാപാത്രമാണ് നിമ്മി.ഇന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെല്ലുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ വളരെ സംതൃപ്തിയുണ്ടെന്ന് ഷീലു എബ്രഹാം പറഞ്ഞു.
ഇന്ത്യയിൽതന്നെഅപൂർവ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസം ,അത് പ്രേക്ഷകരിൽ എത്തിക്കേണ്ടത്അനിവാര്യമാണെന്ന് തോന്നിയതോടെയാണ് മനസ്സ്ചെയ്യാൻ തീരുമാനിച്ചതെന്ന് ബാബു തിരുവല്ല പറയുന്നു.
സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല ,നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന മനസ്സ് ചിത്രീകരണം പൂർത്തിയായി.
ക്യാമറ - ഉണ്ണി മടവൂർ, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, സംഗീതം - അശോകൻ, പശ്ചാത്തല സംഗീതം - ഇഷാൻ ദേവ് ,കല - പ്രദീപ് പത്മനാഭൻ ,മേക്കപ്പ് -സുജിൻ, കോസ്റ്യൂംസ് - വാഹീദ്,പ്രൊജക്റ്റ് ഡിസൈനർ - ഹരികൃഷ്ണൻ ,ചീഫ് അസോസിയേറ്റ് ഡയറക്ടർ -സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ - അരുൺരാജ് , പി.ആർ.ഓ അയ്മനം സാജൻ എന്നിവരാണ് അണിയറശിൽപ്പികൾ .
മനോജ് കെ.ജയൻ, ഷീലു എബ്രഹാം, കൃറ്റിക പ്രദീപ്, അശോകൻ, കാർത്തിക് ശങ്കർ,പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ബെന്നി പൊന്നാരം, സുമേഷ്, വിജു,രാധിക ,ഇന്ദു ഹരിപ്പാട് ,ഷാർലെറ്റ് സജീവ് എന്നിവർ ഈ ചിത്ര അഭിനയിക്കുന്നു.
സലിം പി.ചാക്കോ .
No comments: