" ലിറ്റിൽ ഹാർട്ട്സ് " ടീസർ പുറത്തിറങ്ങി .




" ലിറ്റിൽ ഹാർട്ട്സ് "   ടീസർ പുറത്തിറങ്ങി .


https://youtu.be/PUUL2ByqGYg?si=nXeZ0w2OrvMTtLU5


ബേബി ,കാര്യം ഞാൻ ജനിച്ചു വീണ നാൾ മുതൽ ബേബിയെ കാണുന്നതാണങ്കിലും ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിച്ചാൽ ...സിബിയുടെ ഉറച്ച ഈ വാക്കുകൾക്കു മുന്നിൽ ബേബി ഒന്നു പരുങ്ങിയെന്നതു സത്യം' ഇതിൽക്കൂടി ഒരു കാര്യം 'വ്യക്തം.സിബി ഇത്തിരി തൻ്റേടമുള്ളവനാണന്ന്.


അതു തന്നെയാ ഞാനും പറയുന്നത് നമുക്കാ കല്യാണം അന്തസ്സായിട്ടങ്ങു നടത്തിക്കൊടുത്താലോ?സിബിയുടെ തന്നെ ചോദ്യമാണ്.-... ഇത് മറ്റൊരാളി നോടാണ്.


ആൻ്റോ ജോസ് പെരേര, എബി ട്രീസാ പോൾ, എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യന്ന ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിൻ്റെ ടീസറിലെ ഏതാനം ഭാഗങ്ങളാണിത്.


കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ പ്രണയത്തിൻ്റേയും, ബന്ധങ്ങളുടേയും, ഒക്കെ കഥ പറയുന്ന ചിത്രമാണിത്.ഏലത്തോട്ടത്തിലെ സൂപ്പർവൈസറായ സിബിയും, വിദേശത്തു നിന്നും പഠിച്ചെത്തിയ ശോശയുടേയും ജീവിതത്തിലൂടെയാണ് കഥാപുരോഗതി.ആരും പ്രതീക്ഷിക്കാത്ത ചില അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സമ്മാനിച്ചുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.സെമിത്തേരിയിലെ പ്രാർത്ഥനക്കിടയിൽ ഷെയ്ൻ നി ഗവും ബാബുരാജും പ്രാർത്ഥനയുടെ ഈണത്തിൽ സംസാരിക്കുന്നത് ഏറെസൊകരമാണ്. ഇത്തരം രസകരമായ രംഗങ്ങളാണ് ഈ ചിത്രത്തിലുടനീളമുള്ളത്.


യുവനിരയിൽ ഏറെ പ്രേക്ഷക പിന്തുണയുള്ള ഷെയ്ൻ നിഗത്തിന് ഏറെ ശോഭിക്കാൻ കഴിയുന്നതാണ് ഇതിലെ സിബി എന്ന കഥാപാത്രം.ശോശയെ മഹിമാ നമ്പ്യാരും അവതരിപ്പിക്കുന്ന.ആർ.ഡി.എക്സിലെ ജോഡികൾ വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാബുരാജാണ് ബേബിയെ അവതരിപ്പിക്കുന്നത്.മറ്റൊരു പ്രധാന കഥാപാത്രമാണിത്.രൺജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഐമാസെബാസ്റ്റ്യൻജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


രാജേഷ് പിന്നാടൻ്റെതാണു തിരക്കഥ,സംഗീതം - കൈലാസ് മേനോൻ,ഛായാഗ്രഹണം - ലൂക്ക് ജോസ്.എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള കലാസംവിധാനം -അരുൺ ജോസ്.ക്രിയേറ്റീവ് ഡയറക്ടർ ദി പിൽദേവ്.ക്രിയേറ്റീവ് ഹെഡ് - ഗോപികാ റാണി.പ്രൊഡക്ഷൻ ഹെഡ്. അനിതാ കപിൽ , പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ.സി.ജെ.

സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


വാഴൂർ ജോസ്.

( പി.ആർ. ഓ)

No comments:

Powered by Blogger.