ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ലെ സെക്കൻഡ് സോങ്ങ് ഇന്ന് വൈകീട്ട് 5 മണിക്ക് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കും !
ഹക്കീം ഷാജഹാൻ ചിത്രം 'കടകൻ'ലെ സെക്കൻഡ് സോങ്ങ് ഇന്ന് വൈകീട്ട് 5 മണിക്ക് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കും !
'പ്രണയ വിലാസം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന 'കടകൻ'ലെ രണ്ടാമത്തെ ഗാനം ഇന്ന് വൈകീട്ട് 5 മണിക്ക് ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കും. ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം ഫെബ്രുവരി 23ന് തിയറ്ററുകളിലെത്തും. ബോധിയും എസ് കെ മമ്പാടും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം ഫാമിലി എന്റർടൈനറാണ്. ഖലീലാണ് നിർമ്മാതാവ്.
ഗോപി സുന്ദറിന്റെ മനോഹര സംഗീതത്തിൽ എത്തിയ ചിത്രത്തിലെ ആദ്യ ഗാനം 'ചൗട്ടും കുത്തും' അടുത്തിടെയാണ് പുറത്തുവിട്ടത്. പാലാപ്പള്ളിക്ക് ശേഷം പ്രേക്ഷക ഹൃദയങ്ങൾ ഇളക്കി മറിച്ച ഗാനം ഫോൾക്ക്ഗ്രാഫറും സംഘവും ചേന്നാണ് ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് ആവേശം പകരുന്ന വിധത്തിൽ ദൃശ്യാവിഷ്കരിച്ച ഗാനത്തിന് ഫോൾക്ക്ഗ്രാഫറാണ് വരികൾ ഒരുക്കിയത്.
ഹക്കീം ഷാജഹാന് പുറമെ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം: ജാസിൻ ജസീൽ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അർഷാദ് നക്കോത്ത്, സൗണ്ട് ഡിസൈൻ: ജിക്കു, റി-റെക്കോർഡിംങ് മിക്സർ: ബിബിൻ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാൽകൃഷ്ണ, ആക്ഷൻ: ഫീനിക്സ് പ്രബു, പിസി സ്റ്റണ്ട്, തവസി രാജ്, വസ്ത്രാലങ്കാരം: റാഫി കണ്ണാടിപറമ്പ, മേക്കപ്പ്: സജി കാട്ടാക്കട, ഗാനങ്ങൾ: ഷംസുദ് എടരിക്കോട്, അതുൽ നറുകര, ബേബി ജീൻ, കോറിയോഗ്രഫി: റിഷ്ദാൻ, അനഘ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കാരത്തൂർ, പ്രൊജക്റ്റ് ഡിസൈനർ: ബാബു നിലമ്പൂർ, വി.എഫ്.എക്സ് & ടൈറ്റിൽ ആനിമേഷൻ: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, സ്റ്റിൽസ്: എസ്ബികെ ഷുഹൈബ്, പബ്ലിസിറ്റി ഡിസൈൻ: കൃഷ്ണപ്രസാദ് കെ വി, പിആർഒ: ശബരി.
No comments: