മഞ്ജിത്ത് ദിവാകറിൻ്റെ "ദി സ്പോയിൽസ്" ഫെബ്രുവരി 23ന് റിലീസ് ചെയ്യും.



മഞ്ജിത്ത് ദിവാകറിൻ്റെ "ദി സ്പോയിൽസ്" ഫെബ്രുവരി 23ന് റിലീസ് ചെയ്യും. 




മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന സമകാലിക പ്രസക്തിയുള്ള ചിത്രമാണ് "ദി സ്പോയിൽസ്".


അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദി സ്പോയിൽസ്".മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ സഹ നിർമാതാക്കളാകുന്നു. സതീഷ് കതിരവേൽഛായാഗ്രഹണം നിർവ്വഹിക്കുന്നു.


അഖിൽ കവലൂർ, അക്ഷയ് ജോഷി,സജിത് ലാൽ, സന്തോഷ്‌ കുമാർ, ബക്കർ, സുനിൽ ബാബു, ഷൈജു ബി കല്ലറ, സതീശൻ, സാബു നീലകണ്ഠൻ നായർ, ഷൈൻ രാജ്, റിജു റാം, സജിഖാൻ, റിനു പോൾ, ആറ്റിങ്ങൽ സുരേഷ്, ഷീജു ഇമ്മാനുവൽ, ആദിദേവ്, അനശ്വര രാജൻ, ദർശ, സിനിമോൾ, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധർമ എന്നിവരാണ് മറ്റു അഭിനേതാക്കൾ.


എഡിറ്റിംഗ്-ബിജിലേഷ് കെ ബി,കോ റൈറ്റർ-അനന്തു ശിവൻ,പ്രൊഡക്ഷൻ കാൺട്രോളർ-വിനോദ് കടക്കൽ,കല-അനീഷ് അമ്പൂരി,വസ്ത്രാലങ്കാരം-സതീഷ് പാരിപ്പള്ളി, മേക്കപ്പ്-സിബിരാജ്,സൗണ്ട് ഡിസൈനർ- അഭിറാം,സൗണ്ട് എഫെക്ട്-കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സജിത്ത് ബാലകൃഷ്ണൻ, സെക്കൻഡ് യൂണിറ്റ് ക്യാമറ വിനിൽ വിജയ്,അസോസിയേറ്റ് ഡയറക്ടർ-സാബു ടി എസ്,കളറിസ്റ്റ്-ജോജി ഡി പാറക്കൽ, പ്രൊഡക്ഷൻ ഡിസൈനർ-എൻ എസ് രതീഷ്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നിസാർ ചാലക്കുടി,സ്റ്റിൽസ്- ഷാബു പെരുമ്പാവൂർ, പോസ്റ്റർ ഡിസൈനർ- ബൈജു ബാലകൃഷ്ണൻ, പി.ആർ. ഓ എ.എസ് ദിനേശ് .


തിരുവനന്തപുരം പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ"ദി സ്പോയിൽസ് " ഫെബ്രുവരി 23-ന് പ്രദർശനത്തിന് എത്തും.



സലിം പി.ചാക്കോ .

No comments:

Powered by Blogger.