കേരളത്തിലെ തിയേറ്ററുകളിൽ ഫെബ്രുവരി 15 ന് രാവിലെ 9.30ന് " ഭ്രമയുഗം " സിനിമയുടെ ആദ്യ പ്രദർശനം നടക്കും.



കേരളത്തിലെ തിയേറ്ററുകളിൽ ഫെബ്രുവരി 15 ന് രാവിലെ 9.30ന് "  ഭ്രമയുഗം " സിനിമയുടെ  ആദ്യ പ്രദർശനം നടക്കും.


1984ൽ റിലീസ് ചെയ്ത " എൻ്റെ ഗ്രാമം " സിനിമയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ ബ്ലാക്ക് & വൈറ്റ് ചിത്രം .


രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് നിർമ്മിക്കുന്നത്. 


സെപ്റ്റംബറിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്.നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 


മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. 


ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം ആർ രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പിആർഒ: ശബരി.


സലിം പി.ചാക്കോ



No comments:

Powered by Blogger.