വേറിട്ട സംവിധാന ശൈലിയിൽ ശങ്കർ രാമകൃഷ്ണന്റെ " RANI : THE REAL STORY".







Director       : Shankar 

                         Ramakrishnan.


Genre           :  Investigate Mystery. 


Platform      :  Theatre.


Language    :   Malayalam 


Time             : 117 minutes 14 sec  


Rating          :  3.75 / 5 .      


Saleem P.Chacko.

cpK desK .



ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന   " RANI : The Real Story " തിയേറ്ററുകളിൽ എത്തി..ഇൻവസ്റ്റിഗേഷൻ ചിത്രമാണെങ്കിലും വേറിട്ട രീതിയിലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 


ധർമ്മരാജൻ എം.എൽ.എ വീണ്ടും ഒരു തെരഞ്ഞെടുപ്പ്കൂടിഅഭിമുഖികരിക്കാനുള്ള തിരിക്കിനിടയിലാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയയാത്രകൾ പ്രതിപാദിപ്പിക്കുന്ന " ധർമ്മരാജ്യം " എന്ന പുസ്തകത്തിന്റെ പ്രകാശനം നാട്ടിലെ ഉൽസവത്തിന്റെ ഒൻപതാം ഉൽസവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. അന്ന് രാത്രിയിൽ ധർമ്മരാജൻ കൊല്ലപ്പെടുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരി റാണിയെ പോലിസ് കസ്റ്റഡിയിൽ എടുക്കുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.


ഇന്ദ്രൻസ് ( റിട്ട. കോൺസ്റ്റബിൾ ഭാസി ) , ഉർവ്വശി ( ഷീല ) , ഹണി റോസ് ( നിമ്മി ) മാലാ പാർവ്വതി ( മഹേശ്വരി ) , അനു മോൾ ( സോണ ),ഗുരു സോമസുന്ദരം ( ധർമ്മരാജൻ എം.എൽ.എ ) , മണിയൻപിള്ള രാജു ( ഡി.വൈ. എസ്.പി രഘു ) , കൃഷ്ണൻ ബാലകൃഷ്ണൻ ( സർക്കിൾ ഇൻസ്പെക്ടർ സോമൻ ) , അശ്വിൻ ഗോപിനാഥ് ( എബി ) , അംബി നീനസാം ( ചാൽസ് ) , അശ്വത്ത് ( വിനയൻ ) , നിയതി കാടബി ( റാണി ) , രാമു മംഗലപള്ളി ( ലാൽജി ) എന്നിവരോടൊപ്പം ഭാവനയും ( ടീച്ചർ ) പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.


സംഗീതംമേനമേലത്തും,ഛായാഗ്രഹണം വിനായക് ഗോപാലനും എഡിറ്റിംഗ്  അപ്പു ഭട്ടതിരിയും, കലാസംവിധാനം അരുൺ വെഞ്ഞാറമൂടും , ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ  ഷിബു ഗംഗാധരനും , നിർമ്മാണ നിർവ്വഹണം ഹരി വെഞ്ഞാറമൂടും  , പി.ആർ.ഓ വാഴൂർ ജോസ് തുടങ്ങിയവരാണ് അണിയറശിൽപ്പികൾ. മാജിക്ക് വെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ , ജിമ്മി ജേക്കബ് എന്നിവർ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.  


റാണിയെ മികവുറ്റതായി അവതരിപ്പിക്കാൻ തുടക്കക്കാരിയായ നിയതി കാടമ്പിയ്ക്ക് കഴിഞ്ഞു. ഭാവനയുടെ ടീച്ചർ അധികാരം, വ്യവസ്ഥതി എന്നിവയോട് പൊരുതുന്ന കഥാപാത്രമാണ്. ഉർവ്വശിയുടെ ഷീബ പൊരുതുന്നത് സ്വന്തം കുടുംബത്തിന് അകത്താണ് . മാലാ പാർവ്വതിയുടെ മഹേശ്വരി സഹനത്തിനൊടുവിൽ സ്വന്തം ശക്തി തിരിച്ചറിയുന്നു. ഇന്ദ്രൻസിന്റെ കരിയറിലെ മറ്റൊരു പ്രധാന കഥാപാതമായി ഭാസി ചേട്ടൻ മാറി. അദ്ദേഹത്തിന്റെ ഇന്റ്യൂഷൻ കരുത്തിലാണ് ധർമ്മരാജന്റെ കൊലപാതകത്തിലേക്കുള്ള യാത്ര .


തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം.ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ പ്രതികാരത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം. ബുദ്ധിയും, കൗശലവും, തന്ത്രവും മെനഞ്ഞ് സ്ത്രീശക്തിപ്രതികാരത്തിന്  പുതിയ പരിവേഷം നൽകുന്നത് ഈ ചിത്രത്തിൻ്റെ ഏറെ ഹൈലൈറ്റാണ്. ഇതിൽ സംവിധായകൻ ശങ്കർ രാമകൃഷ്ണൻ ഒരുപരിധിവരെ വിജയിച്ചു.  




No comments:

Powered by Blogger.