ഈട കണ്ടതും നീ കേട്ടതും നിന്‍റെ മനസ്സിൽ തന്നെ വെച്ചാ മതി'!!”ചുടുചോരയുടെ മണമുള്ള 'ചാവേർ', ഇതുവരെ കാണാത്ത കാഴ്ചാനുഭവമായി ഒഫീഷ്യൽ ട്രെയിലർ.


 

ഈട കണ്ടതും നീ കേട്ടതും നിന്‍റെ മനസ്സിൽ തന്നെ വെച്ചാ മതി'!!”ചുടുചോരയുടെ മണമുള്ള 'ചാവേർ', ഇതുവരെ കാണാത്ത കാഴ്ചാനുഭവമായി ഒഫീഷ്യൽ ട്രെയിലർ.


https://youtu.be/SfFLFYgpdTs



ഒന്നിനേയും കൂസാത്ത, ആരേയും പേടിയില്ലാത്ത, ചാവാൻ പോലും ഭയമില്ലാത്ത വിധത്തിൽ ഒരാളെപ്പോഴാണ് മാറുന്നത്. അയാൾ ചെന്നുപെടുന്ന സാഹചര്യങ്ങള്‍, പെട്ടുപോകുന്ന അവസ്ഥകള്‍, നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ അങ്ങനെ അങ്ങനെ കാരണങ്ങള്‍ ഒരുപാടുണ്ടാകും. ഇത്തരത്തിലുള്ള ചിലരുടെ ചുടു ചോരയുടെ മണമുള്ള കഥയും കഥാപാത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നിരിക്കുകയാണ് 'ചാവേർ' ഒഫീഷ്യൽ ട്രെയിലർ. പാർട്ടിക്കുവേണ്ടി സ്വന്തം ജീവൻ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെ, കൊണ്ടും കൊടുത്തും പയറ്റിത്തെളിഞ്ഞവരുടെ കഥയാണ് 'ചാവേറെ'ന്നാണ് അനുമാനിക്കാനാകുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും വിഷയമാകുന്ന ഒരു പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറായാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. 


ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന മൂന്നാമത് ചിത്രമായെത്തുന്ന 'ചാവേറി'നായി ഏവരേയും ആകാംക്ഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നതാണ് ട്രെയിലർ. സിനിമാ ലോകത്തെ വൻ താരനിരയുടെ സാന്നിധ്യത്തിലാണ് കൊച്ചിയിൽ ലെ-മെറിഡിയനിൽ നടന്ന പ്രൊഢഗംഭീരമായ ചടങ്ങിൽ ട്രെയിലർ പുറത്തിറക്കിയത്. മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന്‍റേയും പൃഥ്വിരാജിന്‍റേയും ടൊവിനോയുടേയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. 


കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയം. ഇതുവരെ കാണാത്ത രീതിയിലുള്ള വേഷപ്പകർച്ചയിലാണ് കുഞ്ചാക്കോ ബോബനേയും അർജുൻ അശോകനേയും ആന്‍റണി വർഗ്ഗീസിനേയും ജോയ് മാത്യുവിനേയുമൊക്കെ ട്രെയിലറിൽ കാണാനാകുന്നത്. അടുത്തിടെ ന്നാ താൻ കേസ് കൊട് സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചൻ ചാവേറിൽ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പിൽ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് അറിയാൻ കഴിയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിൻ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്.


കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ 'ചാവേർ' ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ 'ചാവേർ' തിയേറ്ററുകളിൽ തന്നെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ്. 


ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രമായിരിക്കുമെന്നാണ് ഇതിനകം പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും ക്യാരക്ടര്‍ പോസ്റ്ററുകളുമൊക്കെ നൽകിയിരുന്ന സൂചന. ചടുലമായ ദൃശ്യങ്ങളും സംഗീതവുമൊക്കെയായി തിയേറ്ററുകളിൽ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും സിനിമയെന്നാണ് 2 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ നൽകുന്ന അനുഭവം. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്

No comments:

Powered by Blogger.