വാസന്തിയായി തിളങ്ങി സ്വഭാവനടി പുരസ്കാരം നേടി സ്വാസിക വിജയ്.
മികച്ച ചിത്രം , മികച്ച തിരക്കഥ ,
മികച്ച സ്വഭാവനടി എന്നീ അവാർഡുകൾ " റഹ്മാൻ ബ്രദേഴ്സ് ( ഷിനോസ് റഹ്മാൻ ,ഷാനോസ് റഹ്മാൻ ) സംവിധാനം ചെയ്ത " വാസന്തി " എന്ന ചലച്ചിത്രം നേടി. നടൻ ഷീജു
വിൽസൺനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കളിപ്പാട്ടക്കാരൻ എന്ന ചിത്രമാണ് റഹ്മാൻ ബ്രദേഴ്സ് ആദ്യം സംവിധാനം ചെയ്തത്.
പതിവ് ശൈലിവിട്ടുള്ള കഥയും കഥാപാത്രങ്ങളുമാണ് ഈ സിനിമയിൽ ഉള്ളത്. വാസന്തിയെന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതാണ് സ്വാസിക വിജയ് അവാർഡിന്
അർഹയാക്കിയത്.
സ്വാസിക വിജയ് ( പൂജ വിജയ് ) .
.........................................,.................................
വിജയകുമാറിന്റെയും, ഗിരിജയുടെയും മകളായി ജനിച്ചു. നടി ,നർത്തകി ,ടെലിവിഷൻ അവതാരക എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു. മലയാളം ,തമിഴ് ,തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ച് വരുന്നു.
ദുത്തുപുത്രി ,സീത , മൈ മരുമകൻ ,ചിന്താവിഷ്ടയായ സീത ,പ്രണയിനി, ,അരയന്നങ്ങളുടെ വീട് ,ലോക്ഡൗൺ പ്ലീസ് , പുലിവാൽ എന്നീ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു.
2009-ൽ പുറത്തിറങ്ങിയ വൈഗെ ( Vaigai) എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെ സ്വാസികയുടെ അരങ്ങേറ്റം .ഫിഡി ,ഗൗരി പാളയം ,മൈതാനം ,കാറ്റു പറഞ്ഞ കഥ ,സിനിമ കമ്പനി ,സാട്ടൈ ,അയാളും ഞാനും തമ്മിൽ ,ബാങ്കിംഗ് ഹവേഴ്സ് 10 to 4 , പ്രഭുവിന്റെ മക്കൾ , കന്നടയും കാണാത്തോടും , ഇത് ചൂസിയ നൂവെ , ഒറീസ ,സോക്കലൈ , പറയാൻ ബാക്കി വച്ചത് ,പാണ്ഡവം ,അപ്പുച്ചി ഗ്രാമം , അറ്റ് വൺസ് ,കാറ്റും മഴയും ,സ്വർണ്ണ കടുവ , കട്ടപ്പനയിലെ ഋതിക്ക് റോഷൻ , ഇന്നലെയുടെ ബാക്കി , കുട്ടനാടൻ മാർപ്പാപ്പ , നീലി , ഒരു കുട്ടനാടൻ ബ്ലോഗ് , കൂദാശ ,പ്രഭ , സ്വർണ്ണ മൽസ്യങ്ങൾ , സൂത്രക്കാരൻ ,ഇഷ്ക് ,ശുഭരാത്രി , പൊറിഞ്ചു മറിയം ജോസ് , ഇട്ടിമാണി : made in china , വാസന്തി , ഒരുത്തി എന്നീ ചിത്രങ്ങളിൽ സ്വാസിക വിജയ് അഭിനയിച്ചു.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന യുവനടി സ്വാസിക വിജയിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ .
സലിം പി. ചാക്കോ .
No comments: