സംഘർഷം + പോരാട്ടം + അതിജീവനം = പടവെട്ട് .


സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം പടവെട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംഘർഷം ,പോരാട്ടം , അതിജീവനം മനുഷ്യൻ ഉള്ളടത്തോളം കാലം പടവെട്ട് തുടരും . 

അദിതി ബാലനാണ് നായിക. മഞ്ജു വാര്യർ ,ഷൈൻ ടോം ചാക്കോ ,ഷമ്മി തിലകൻ ,വിജയരാഘവൻ ,ഇന്ദ്രൻസ് ,കൈനകരി തങ്കരാജ് ,ബാലൻ പാറയ്ക്കൽ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ദീപക് ഡി. മോനോനും ,ഗാനരചന അൻവർ അലിയും സംഗീതം ഗോവിന്ദ് മോനോനും ,എഡിറ്റിംഗ്  ഷഫീഖ് മുഹമ്മദാലിയും , കലാസംവിധാനം മഷർ ഹംസയും , കോസ്റ്റ്യൂംസ റോണക്സ് സേവ്യറും സ്റ്റിൽസ് ബിജിത്ത് ധർമ്മടവും നിർവ്വഹിക്കുന്നു. ബിബിൻ പോൾ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറാണ്. 

സലിം പി. ചാക്കോ 

No comments:

Powered by Blogger.