പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് " മാക്ട'' .
കോവിഡ് 19 നെ തുടർന്ന് പ്രതിസന്ധിയിലായ സിനിമയെ രക്ഷിക്കാൻ എല്ലാവരും തയ്യാറാകേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.
സിനിമ മേഖലയിലെ പ്രതിസന്ധി കാരണം പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് കൊച്ചിയിൽ ചേർന്ന മാക്ട നിർവ്വാഹസമിതി തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ബൈജൂ കൊട്ടാരക്കര വ്യക്തമാക്കി.
അൻപത് ശതമാനം പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കളെയും, ഫിലിം ചേംബറിനെയും മാക്ട അറിയിച്ചു കഴിഞ്ഞു.
സൂപ്പർ താരങ്ങൾ ഉൾപ്പടെ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ അവശ്യപ്പെട്ടിരുന്നു.
No comments: