മൃദുൽനായരുടെ " ഇൻസ്റ്റിഗ്രാമം" വെബ് സീരിയലിന്റെ ടീസർ സൂപ്പർ ഹിറ്റ്.
സംവിധായകൻ മൃദുൽനായരുടെ വെബ് സിരിയിൽ " " ഇൻസ്റ്റിഗ്രാമം " ടീസർ പുറത്തിറങ്ങി. ദീപക് പറംബോൾ , ബാലു വർഗ്ഗീസ് ,അർജ്ജുൻ അശോകൻ ,ഗണപതി ,സുധീഷ് സുധി, സാബു മോൻ ,
അബ്ദുസമദ് ,അലൻസിയർ ലേ ലോപ്പസ് ,ഗായത്രി അശോക് ,
ജിലു ജോസഫ് ,അംബിക റാവു , കുളപ്പുള്ളി ലീല , അലസാൻഡ്ര ജോൺസൺ എന്നിവരും, അതിഥി താരങ്ങളായി സണ്ണി വെയ്ൻ ,സിന്ദ്ര ,സാനിയ ഇയ്യപ്പൻ എന്നിവരും ഈ വെബ് സിരിയലിൽ അഭിനയിക്കുന്നു.
രചന ജെ. രാമകൃഷ്ണ കുളുർ ,മൃദുൽ നായർ എന്നിവരും, ഛായാഗ്രഹണം അരുൺ ജെയിംസ് ,പവി കെ. പവൻ ,ഡനേഷ് രവീന്ദ്രനാഥ് എന്നിവരും എഡിറ്റിംഗ് മനോജ് കുന്നോത്തും, സംഗീതം യാക്സാൻ ഗാരി പരേരിയാ, നേഹാ നായർ ,കലാസംവിധാനം അജയ് മങ്ങാടും , പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകറും, കോസ്റ്റും ജാക്കിയും ,മേക്കപ്പ് ലാലു കുട്ടാലിഡായും നിർവ്വഹിക്കുന്നു.
എൽ.എസ് ഫിലിം കോർപ്പിന്റെ ബാനറിൽ ഡോ. ലീന എസ്. ആണ് ഈ വെബ് സീരിയൽ നിർമ്മിക്കുന്നത്.
ബോളിബുഡ് താരങ്ങളായ അർജുൻ കപൂർ ,ജാക്വിലിൻ ഫെർണാണ്ടസ് , തമന്ന ഭാട്ടിയ ,റാപ്പർ ബാദ്ഷ എന്നിവരുടെ ഇൻസ്റ്റാഗ്രാം വഴിയും ദിലീപ് ,ആസിഫ് അലി , അജു വർഗ്ഗീസ് ,ആഷിഖ് അബു എന്നിവരുടെ
ഫേസ്ബുക്ക് പേജ് വഴിയുമാണ് ടീസർ പുറത്ത് വിട്ടത്.
ആസിഫ് അലി അഭിനയിച്ച " ബി.ടെക് " സംവിധാനം ചെയ്തത്
മൃദുൽനായരായിരുന്നു.
സലിം പി. ചാക്കോ .
No comments: