" മരട് 357ന്റെ " ആദ്യഗാനം ജൂലൈ മൂന്നിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് മമ്മൂട്ടി റിലീസ് ചെയ്യും.


മരട് 357ന്റെ ആദ്യ ഗാനം ജൂലൈ മൂന്ന്  വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു
........................................................................

മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെയും, ഇതിന്റെ പിന്നിലുള്ള ബന്ധപ്പെട്ടവരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കും മറ്റും  വിശദമാക്കുന്ന പ്രമേയമാണ് " മരട് 357 " ൽ പറയുന്നത് .

കണ്ണൻ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അബാം    മൂവിസിന്റെയും, സ്വർണ്ണലയാ  സിനിമാസിന്റെയും ബാനറിൽ ഏബ്രഹാം മാത്യൂവും , സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് " മരട് 357 '' നിർമ്മിക്കുന്നത്. 


അനൂപ് മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി,  ഷീലു ഏബ്രഹാം ,നൂറിൻ ഷെറീഫ് ,മനോജ് കെ .ജയൻ തുടങ്ങിയവർ 
അഭിനയിക്കുന്നു. കഥയും, തിരക്കഥയും ,സംഭാഷണവും ഒരുക്കുന്നത്  ദിനേശ് പള്ളത്താണ് . ഛായാാഗ്രഹണം രവിചന്ദ്രനും, ഗാനരചന കൈതപ്രം ദാമോദരൻ നമ്പൂതിരിയും ,സംഗീതം 4 മ്യൂസിക്സും  , പശ്ചാത്തല സംഗീതം സാനന്ദ് ജോർജ്ജും ,കലാസംവിധാനം സഹസ് ബാലയും നിർവ്വഹിക്കുന്നു.  ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ .ടി.എം. റഫീഖ് ,വി.ടി. ശ്രീജിത്ത് ,അമീർ കൊച്ചി ,പളനി ,എ.എസ് .ദിനേേശ്  , വാഴൂർ ജോസ്  ,സുനിത സുനിൽ ,യെല്ലോ ടൂത്ത് എന്നിവരാണ് അണിയറ ശിൽപ്പി്കൾ.

മരട് ഫ്ലാറ്റ് നിർമ്മാണത്തിലെ ചതിയും ,എങ്ങനെ നിർമ്മാണാവകാശം കിട്ടിയതെന്നുമുൾപ്പടെയുള്ള കാര്യങ്ങളും ,ഫ്ലാറ്റ് ഉടമകളുടെ ജീവിതവും എല്ലാം " മരട് 357 " ന്റെ  പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്  . 


സലിം പി. ചാക്കോ .

No comments:

Powered by Blogger.