"T സുനാമി "യുടെ ഷൂട്ടിംഗ് കൊച്ചിയിൽ തുടങ്ങി.


ലോക്ക് ഡൗണിൽ ഇളവുകൾ നൽകി ഷൂട്ടിങ്ങ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയതിന്റെ ഭാഗമായി  ലാലിന്റെ തിരക്കഥയിൽ ജൂനിയർ ലാലും , ലാലും ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന  " ടി സുനാമി "  സിനിമയുടെ ഷൂട്ടിങ്ങ്‌ ഇന്ന് കൊച്ചിയിൽ വിണ്ടും തുടങ്ങി. 

സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ 50 പേർ മാത്രമാണ് ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നത്.സർക്കാർ നിർദ്ദേശമനുസരിച്ചുള്ള കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായ പാലിച്ചാണ് ഷൂട്ടിങ്ങ് നടക്കുന്നത്.

കോമഡിയുടെ പശ്ചാത്തലത്തിൽ അച്ഛനും, മകനും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാൻ ഈ സിനിമയിലുടെ എത്തുന്നു. 

ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണി " വാണ്ടഡാഡ്  " പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നു. 

അജു വർഗ്ഗീസും, ബാലു വർഗ്ഗീസും പ്രധാന വേഷങ്ങളിൽ എത്തുന്നു. മുകേഷ്, ഇന്നസെന്റ് ,സുരേഷ് കൃഷ്ണ ,ദേവി അജിത്ത് ,അരുൺ , സ്മിനു സിജോ, സിനോജ് വർഗ്ഗീസ് , ബൈജുക്കുട്ടൻ ,നിഷാ മാത്യു ,വൽസല മോനോൻ ,ശിൽപ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം അലക്സ് പുളിക്കലും ,എഡിറ്റിംഗ് രതീഷ് രാജും, സംഗീതം യക്ഷൻ ഗാരി പെരേര, നേഹാ നായർ എന്നിവരും, കലാ സംവിധാനം  പ്രതാപ് രവീന്ദ്രനും, വസ്ത്രലങ്കാരം പ്രവീൺ വർമ്മയും ,മേക്കപ്പ് ആർ .ജി വയനാടും നിർവ്വഹിക്കുന്നു .ചീഫ് അസോയേഷ്യറ്റ് ഡയറ്കടർ നിഥിൻ മിഖായേലും, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ജസ്റ്റിൻ കൊല്ലവും , പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവും,
എക്സിക്യൂട്ടവ് പ്രൊഡ്യൂസർ അനൂപ് വേണുഗോപാലുമാണ്.

പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയ ആയ " ആരാദ്ധ്യ ആൻ " ഈ സിനിമയിൽ നായികയാവുന്നു . എറണാകുളത്തെ ആക്ട്ലാബിൽ നിന്നാണ് " ആരാദ്ധ്യ ആൻ " അഭിനയം പഠിച്ചത്. 

.......      ..........   ..........    ............    .........

സലിം പി. ചാക്കോ . 
cpk desk .

No comments:

Powered by Blogger.