സുരേഷ്ഗോപി ചേട്ടന് ജന്മദിനാംശകളുമായി ജി. മാർത്താണ്ഡൻ .
സുരേഷ്ഗോപിച്ചേട്ടൻ.❤️
'ഫ... പുല്ലേ!' എന്ന മാസ് ഡയലോഗിലൂടെ മലയാളി മനസ്സിലേക്ക് ഇടിച്ചു കയറി വളരെ വലിയൊരു സ്ഥാനം കരസ്ഥമാക്കിയ മഹാനടനാണ് സുരേഷ്‌ഗോപി. എന്റെ അഭിപ്രായത്തിൽ, അമിതാഭ് ബച്ചനെപ്പോലെ angry action king..!
എന്തു കാര്യത്തിലും വ്യക്തമായ നിലപാടുകളും ആദർശവും കാത്തുസൂക്ഷിക്കുന്നൊരു വലിയ മനുഷ്യൻ. സുരേഷേട്ടൻ പറഞ്ഞ പല ഡയലോഗുകളും വച്ച് അദ്ദേഹത്തെ പലരും കളിയാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, തന്റെ കഥാപാത്രങ്ങൾ പോലെതന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും - എന്താവശ്യത്തിനും നിങ്ങൾ വിളിച്ചു നോക്കൂ, അദ്ദേഹം ജാതി മത രാഷ്ട്രീയ ഭേദമന്യേ അതിൽ ഇടപെട്ടിരിക്കും, സഹായമെത്തിച്ചിരിക്കും... അതാണ് സുരേഷ്ഗോപിച്ചേട്ടൻ.
കൂടുതലൊന്നും പറയാനില്ല, ചിലർ വാക്കുകൾക്കതീതരാണല്ലോ... ഇന്ന് അദ്ദേഹത്തിന്റെ പിറന്നാളാണ്. എന്റെ സുരേഷ്‌ഗോപിച്ചേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു... ചേട്ടാ, Happy Birthday...❤️❤️❤️
ജി. മാർത്താണ്ഡൻ .
( സംവിധായകൻ )
No comments: