മാസ് അവതാരമായി സുരേഷ്ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചൻ . " തരംഗമായി ടീസർ "



വിശ്വാസികളെ, 

പാതിരാ പെരുന്നാളിന് നല്ലനടപ്പിന് എത്തിയ എസ്.ഐ. ഡൊമനിക് പോളിനെ തിരിയുന്ന മറ്റ് പോലീസുകാരുടെ ശ്രദ്ധയ്ക്ക് .
കുരിശുപള്ളി കവലയിലേക്ക് വന്നാൽ എസ് ഐയെ പെറുക്കിയെടുത്തു കൊണ്ടുപോകാമെന്ന് കടുവാക്കുന്നേൽ കുറുവച്ചൻ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

The rebellious Kaduvakkunnel Kuruvachan is here..!
Watch the official teaser of #SG250 
#HappyBirthdaySureshGopy

Link &Share.


സുരേഷ്ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനത്തിൽ 250-ാം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി , മോഹൻലാൽ , ദിലീപ് ,നിവിൻപോളി, ആസിഫ്അലി ,ദുൽഖർ സൽമാൻ എന്നിവരാണ് റിലീസ് ചെയ്തത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടമാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
" കടുവാക്കുന്നേൽ 
കുറുവച്ചൻ " എന്ന കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. മദ്ധ്യ തിരുവിതാംകൂറിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിന്റെ രചന ഷിബിൻ ഫ്രാൻസിസാണ് നിർവ്വഹിക്കുന്നത്. 

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള മനോരമയിലൂടെയാണ് ഇന്ന് രാവിലെ പ്രസിദ്ധികരിച്ചിരുന്നു .KL34 G 999 എന്ന നമ്പരുള്ള വാഹനത്തിന്റെ ബോണറ്റിൽ കടുവാക്കുന്നേൽ 
കുറുവച്ചൻ ഇരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡീയകളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ടീസറിൽ ടോമിച്ചൻ മുളകുപ്പാടത്തിന്റെ മുൻചിത്രങ്ങളിലെ നായകരായ മമ്മൂട്ടി, മോഹൻലാൽ ,ദിലീപ് , പ്രണവ് മോഹൻലാൽ എന്നിവരെ തുടക്കത്തിൽ ഉൾപ്പെടുത്തിയത് ശ്രദ്ധേയമായി. മാസ്  അവതാരമാണ്  സുരേഷ്ഗോപിയുടെ " കടുവാക്കുന്നേൽ കുറുവച്ചൻ " .


സലിം പി. ചാക്കോ .

No comments:

Powered by Blogger.