കെ.ആർ. മോഹനനനെ ചലച്ചിത്ര അക്കാഡമി അനുസ്മരിച്ചു.


കെ.ആര്‍ മോഹനനനെ 
അനുസ്മരിച്ചു


പ്രശസ്ത സംവിധായകന്‍ കെ.ആര്‍ മോഹനന്‍ന്റെ  മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ചലച്ചിത്ര അക്കാദമി അനുസ്മരണയോഗം നടത്തി. 

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കമല്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന കെ.ആര്‍ മോഹനന്‍ന്റെ  സ്മരണയ്ക്കു മുന്നില്‍ അക്കാദമി ജീവനക്കാര്‍ ഒരു നിമിഷം മൗനമാചരിച്ചു.

ചലച്ചിത്ര അക്കാഡമിയുടെ വളർച്ചയ്ക്ക് കാരണം കെ.ആർ മോഹനൻ : കമൽ .
.....................................................................

ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കിയതില്‍ കെ.ആര്‍ മോഹനന് നിര്‍ണായക പങ്കുണ്ടെന്ന് കമല്‍ അനുസ്മരിച്ചു. ഈ ഭരണസമിതിയില്‍ നിര്‍വാഹക സമിതി അംഗമായിരിക്കെയാണ് അദ്ദേഹം വിട്ടുപിരിഞ്ഞത്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരുന്നുവെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Powered by Blogger.