നിർമ്മാതാക്കൾക്കും, ഫിലിം ചേംബറിനുമൊപ്പം " മാക്ട "യും നിലകൊള്ളും : അജ്മൽ ശ്രീകണ്ഠാപുരം .

സിനിമ വ്യവസായത്തെ രക്ഷപ്പെടുത്താൻ പ്രൊഡ്യൂസേഴ്സ്  അസോസിയേഷന്റെ നല്ല തീരുമാനങ്ങളെ മാക്ട ഫെഡറേഷൻ സ്വാഗതം ചെയ്യുന്നുവെന്ന് വർക്കിംഗ് ചെയർമാൻ അജ്മൽ ശ്രീകണ്ഠാപുരം പറഞ്ഞു. 

ഇപ്പോൾ ഒരുപാട് കാര്യങ്ങളിലേക്ക് നീങ്ങുന്നില്ലെന്നും  ഇന്നല്ലെങ്കിൽ നാളെ സത്യം തുറക്കപ്പെടും എന്ന് ശുഭ പ്രതീക്ഷയിൽ ചില കള്ളനാണയങ്ങളെ ബന്ധപ്പെട്ടവർ  തിരിച്ചറിയുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അജ്മൽ തന്റെ  ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

വർഷങ്ങളായി മാക്ട മുന്നോട്ട് വെയ്ക്കുന്ന പല കാര്യങ്ങളും ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം .ഫിലിം ചേംബറിനും   ,നിർമ്മാതാക്കൾക്കും മാക്ട പിൻതുണ നൽകുമെന്നും അജ്മൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

മലയാള സിനിമയിൽ  പ്രതിസന്ധി രൂക്ഷമാകുകയാണ് . പുതിയ സിനിമകൾ പ്രഖ്യാപിക്കരുതെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി യുവസംവിധായകർ സിനിമകൾ പ്രഖ്യാപിച്ചത്  മലയാള സിനിമയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നു. 

ഫിലിം ചേംബർ നിർമ്മാതാക്കൾക്ക് പിൻതുണയുമായി രംഗത്ത്
വന്നതോടെ പ്രതിസന്ധി വർദ്ധിച്ചിരിക്കുകയാണ് . നിലവിലെ  66 സിനിമകൾ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷം പുതിയ ചിത്രങ്ങൾ തുടങ്ങിയാൽ മതിയെന്നാണ് ഫിലിം ചേംബറിന്റെയും നിർമ്മാതാക്കളുടെയും കൂട്ടായ തിരുമാനം. 

ഫിലിം ചേംബറിൽ രജിസ്റ്റർ  ചെയ്യാത്ത സിനിമകൾ തീയേറ്ററുകളിലേക്ക്  പരിഗണിക്കില്ല. ഇപ്പോൾ പുതിയ സിനിമകൾ തുടങ്ങരുത് എന്നും സംയുക്ത തീരുമാനത്തിൽ  ഉള്ളതായി അറിയുന്നു. 

ഇതിന് അനുകുലമായ നിലപാടാണ് മാക്ട ഫെഡറേഷൻ ഇപ്പോൾ സ്വികരിച്ചിട്ടുള്ളത്. 


സലിം പി. ചാക്കോ .




No comments:

Powered by Blogger.