കുഞ്ഞഹമ്മദ്ഹാജിയായി പൃഥിരാജ് സുകുമാരൻ അഭിനയിക്കുന്ന " വാരിയംകുന്നൻ " ആഷിഖ് അബു സംവിധാനം ചെയ്യും .
ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.
പൃഥിരാജ് സുകുമാരനെ നായകനാക്കി കേംബസ് മൂവിസ് ലിമിറ്റഡും, ഒപിഎം സിനിമാസും ചേർന്ന് നിർമ്മിക്കുന്ന " വാരിയംകുന്നൻ " ആഷിഖ് അബു സംവിധാനം ചെയ്യുന്നു. രചന ഹർഷദ് ,റമീസ് എന്നിവരും ,ഛായാഗ്രഹണം ഷൈജുഖാലിദും ,സഹ സംവിധാനം മുഹ്സിൻ പരാരിയും,
ചിത്രസംയോജനം സൈജു ശ്രീധരനും, കലാസംവിധാനം ജ്യോതിഷ് ശങ്കറും ,വസ്ത്രാലങ്കാരം സമീറ സനീഷും ,നിർമ്മാണ നിയന്ത്രണം ബെന്നി കട്ടപ്പനയും നിർവ്വഹിക്കുന്നു. സിക്കന്ദർ ,മൊയ്തീൻ എന്നിവരാണ്
" വാരിയംകുന്നൻ " നിർമ്മിക്കുന്നത്.
#1921 #MalabarRevolution #1921Revolution #CompassMovies #OPMcinemas Vaariyamkunnan
No comments: