" ഹാഗർ " ജൂലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. റിമ കല്ലിങ്കൽ ,ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ .

പ്രതിസന്ധികൾക്കും പരിമിതികൾക്കും ഉള്ളിൽനിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിർമ്മാണം ഞങ്ങൾ പുനഃനാരംഭിക്കാൻ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാൻ ചിത്രം 'ഉണ്ട' എഴുതിയ ഹർഷദ് സംവിധാനം ചെയ്യുന്ന "ഹാഗർ " കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും. 

ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളിൽ  തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയിൽ നിക്ഷിപ്തമാണ്. അത്  വേറെ ആരേയും ഏല്പിച്ചിട്ടില്ലെന്ന് നിർമ്മാതാവ് ആഷിഖ് അബു പറഞ്ഞു. 

റിമ കല്ലിങ്കൽ ,ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഈ ചിത്രം ഓ പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു ,റിമ കല്ലിങ്കൽ എന്നിവരാണ് നിർമ്മിക്കുന്നത്. 

ഛായാഗ്രഹണം ആഷിഖ് അബുവും രചന ഹർഷദ് ,രാജേഷ് രവി എന്നിവരും ,ചിത്രസംയോജനം സൈജൂ ശ്രീധരനും ,സംഗീതം യാക്സിൻ ,നേഹ എന്നിവരും ,ഗാനരചന മുഹ്സിൻ പരാരിയും ,പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കറും ,വസ്ത്രാലങ്കാരം സമീറ സനീഷും ,ചമയം റോണക്സ് സേവിയറും , പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയും , ശബ്ദലേഖനം ഡാൻ ജോസ്സും, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ  ബിനു പപ്പുവും നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .


No comments:

Powered by Blogger.