സച്ചിയ്ക്ക് കണ്ണീരോടെ വിട നൽകി .
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയ്ക്ക് കണ്ണീരോടെ വിട നൽകി കേരളം . ഔദ്യോഗിക ബഹുമതികളോടെയാണ് രവിപുരം ശ്മശാനത്തിൽ സച്ചിയുടെ സംസ്കാര ചടങ്ങുകൾ നടന്നത് .സംവിധായകൻ രഞ്ജിത്ത് ,നടൻ സുരേഷ് കൃഷ്ണ എന്നിവർ സച്ചിയ്ക്ക് യാത്രമൊഴി നൽകാൻ എത്തിയിരുന്നു.
ഹൈക്കോടതി ജംഗ്ഷനിലെ ഹൈക്കോടതി ചേംബറിൽ പൊതുദർശനത്തിന് മൃതദേഹം വച്ചപ്പോൾ പൃഥിരാജ് സുകുമാരൻ , സൂരാജ് വെഞ്ഞാറംമൂട് , മുകേഷ് എം.എൽ.എ ,ലാൽ തുടങ്ങിയവർ എത്തിയിരുന്നു.
നടന്മാരായ ജോൺ എബ്രഹാം, മമ്മൂട്ടി, മോഹൻലാൽ , ദിലീപ് , പൃഥിരാജ് സുകുമാരൻ , ടൊവിനോ തോമസ് ,നിവിൻ പോളി ,ദുൽഖർ സൽമാൻ ,കുഞ്ചാക്കോ ബോബൻ ,കൃഷ്ണ ശങ്കർ ,ഇന്ദ്രജിത്ത് സുകുമാരൻ , സണ്ണി വെയ്ൻ, നീരജ് മാധവ് , ശങ്കർ ,നടിമാരായ മഞ്ജു വാര്യർ , പാർവ്വതി ,നസ്രിയ ഫഹദ് , മിയ ജോർജ്ജ് , ഷീലു എബ്രഹാം ,മാളവിക മേനോൻ , അപർണ്ണ നായർ ,അനുശ്രീ ,അനശ്വര രാജൻ സംവിധായകരായ സേതു , മധുപാൽ , അരുൺ ഗോപി , കണ്ണൻ താമരക്കുളം , ബോബൻ ശമുവേൽ ,വൈശാഖ് ,രഞ്ജി പണിക്കർ , സന്തോഷ് വിശ്വനാഥ് , അജയ് വാസുദേവ് , എം.എ. നിഷാദ്, പ്രസാദ് നൂറനാട് ,പ്രൊഡക്ഷൻ കൺട്രോളറൻമാരായ ബാദുഷ , ഷാജി പട്ടിക്കര , നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം തുടങ്ങിയവർ സോഷ്യൽ മീഡിയകളിൽ കുടി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
No comments: