കാവലാൾ വിടചൊല്ലി
കാവലാൾ വിടചൊല്ലി .
മാറനല്ലൂർ ദാസ്.
മലയാള സിനിമ ലൊക്കേഷനിലെ
നിറസാന്നിദ്ധ്യമായിരുന്ന
മാറനല്ലൂർ ദാസ് വിടവാങ്ങി.
ക്രൗഡ് കൺട്രോളിംഗ്
എന്ന ആശയം തുടങ്ങി വച്ച്,
ആറോളം പേരടങ്ങുന്ന
യൂണിഫോമണിഞ്ഞ
സെക്യൂരിറ്റിവിംഗ് തുടങ്ങിയ
ദാസിൻ്റെ സേവനം തേടാത്ത
സിനിമക്കാർ കുറവായിരിക്കും.
ആറടിയിലേറെ ഉയരവും,
മുട്ടോളമെത്തുന്ന കൈകളുമായി
ഏത് ആൾക്കൂട്ടത്തിലും
ശ്രദ്ധയാകർഷിക്കുന്ന
പൗരുഷമായിരുന്നു ദാസ്.
ഷൂട്ടിംഗ് ലൊക്കേഷനുകൾ,
ഉദ്ഘാടനങ്ങൾ താരങ്ങൾ പങ്കെടുക്കുന്ന വലിയ ചടങ്ങുകൾ,
താര വിവാഹങ്ങൾ
എന്നിവിടങ്ങളിലെല്ലാം കാവലാളായി
ദാസ് നിറഞ്ഞുനിന്നു.
മിക്കവാറും എറണാകുളത്തെ
ഷംസു ടൂറിസ്റ്റ് ഹോമിലായിരുന്നു
ദാസിൻ്റെ താമസം.അത് കൊണ്ട് തന്നെ ദാസുമായി
എനിക്ക് നല്ല അടുപ്പവും ഉണ്ടായിരുന്നു.എവിടെ വച്ച് കണ്ടാലും
' അണ്ണാ ' എന്ന ഉറച്ചവിളിയോടെ
ദാസ് ഓടിയെത്തും.ട്രെയിൻ കയറാൻ വേണ്ടികൃത്യ സമയമാകുമ്പോൾ
ബാഗുമെടുത്ത്ഓടിപ്പിടച്ച് പോകുന്ന
പ്രകൃതമായിരുന്നു ദാസ്.
ട്രെയിനുകളുടെ വാതിലിൽ
തൂങ്ങിപ്പിടിച്ച് യാത്ര ചെയ്യുന്ന
ദാസിൻ്റെ രൂപം സ്ഥിരം കാഴ്ച്ചയായിരുന്നു.ആ കാഴ്ച്ച ഇനിയില്ല.സ്നേഹം നിറഞ്ഞ
' അണ്ണാ ' വിളിയും നിലച്ചു.
പ്രിയപ്പെട്ട ദാസിന്
പ്രണാമങ്ങളോടെ,
ഷാജി പട്ടിക്കര .
No comments: