പ്രമുഖ തെന്നിന്ത്യൻ ഛായാഗ്രാഹകൻ ബി. കണ്ണന് (69) പ്രണാമം .
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബി. കണ്ണൻ (69) ചെന്നൈയിലെ സ്വകാര്യ ആശുപുത്രിയിൽവച്ച് അന്തരിച്ചു. നാളെ ( ജൂൺ 14 ഞായർ ) രാവിലെവരെ അൽവർപേട്ടിലുള്ള വസതിയിൽ മൃതദേഹം സൂക്ഷിക്കും.
2015 മുതൽ ചെന്നൈ ബോഫ്റ്റ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര നിർമ്മാതാവ് എ .ഭീംസിങ്ങിന്റെ മകനും, എഡിറ്റർ ബി. ലെനിൻ ഇളയ സഹോദരനുമാണ്.അൻപതിലധികം ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ഇതിൽ നാൽപത് ചിത്രങ്ങളും ഭാരതിരാജ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു.
കാഞ്ചനയാണ് ഭാര്യ. മധുമതി , ജനാനി എന്നിവർ മക്കളാണ്.
No comments: