തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി ( 62 ) അന്തരിച്ചു.
തെന്നിന്ത്യൻ ചലച്ചിത്രതാരം ഉഷാറാണി ( 62 ) അന്തരിച്ചു. വ്യക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപുത്രിയിൽ വച്ചായിരുന്നു അന്ത്യം .
അന്തരിച്ച സംവിധായകനായ എൻ. ശങ്കരൻനായരാണ് ഭർത്താവ് .വിഷ്ണു ശങ്കർ ഏകമകനാണ്. മരുമകൾ കവിത .
1955ൽ പുറത്തിറങ്ങിയ " ന്യൂസ് പേപ്പർ ബോയ് " എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് സിനിമയിൽ തുടക്കം. മലയാളം ,തമിഴ്, തെലുങ്ക് ,കന്നഡ ,ഹിന്ദി ഭാഷകളിലായി ഇരുന്നൂറിൽപരം സിനിമകളിൽ അഭിനയിച്ചു.
പ്രേംനസീർ , ശിവാജി ഗണേശൻ ,എം.ജി.ആർ. ,ജയലളിത ,
കമൽഹാസൻ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
സലിം പി. ചാക്കോ .
No comments: