40 വർഷമായി പോസ്റ്റർ ഒട്ടിക്കുന്ന നൂർ മുഹമ്മദ് അതിജീവനത്തിനായി പെരുതുന്നു.
സിനിമയോടുള്ള അഭിനിവേശം സൃഷ്ടിച്ച ആവേശം പലരെയും സിനിമയിലേക്കെത്തിക്കുന്നു . അതുപോലെ തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്നവരുംഫിലിം പെട്ടി ചുമക്കുന്നവരും. സിനിമ പോസ്റ്ററുകള്‍ കൃത്യതയോടെ ചുമരില്‍ പതിച്ചശേഷം, പ്രിയതാരങ്ങളെ നോക്കി അഭിമാനം കൊള്ളുന്ന അവര്‍ക്കും പറയാനുള്ളത് സിനിമാ ജീവതമാണ്,സിനിമയെക്കാള്‍ നാടകീയതകള്‍ നിറഞ്ഞ യഥാര്‍ഥ ജീവിതം.
നൂര്‍ മുഹമ്മദ് അത്തത്തിലൊരു യഥാര്‍ഥ കഥയാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി നൂര്‍ മുഹമ്മദ് മലയാള സിനിമയുടെ മാത്രമല്ല ലോക സിനിമയുടെവരെ പോസ്റ്ററുകള്‍ ഒട്ടിക്കുകയും ഫിലിം പെട്ടി
ചുമക്കുകയും ചെയ്യുന്നുണ്ട്.
കൊറോണ കാലം അടച്ചുപൂട്ടലിന്റേതുകൂടി ആയപ്പോള്‍ ഇവരുടെ തൊഴില്‍ നഷ്ടം പൂര്‍ത്തിയാകുകയാണ്. ഇനിയൊരു തൊഴില്‍ തെരഞ്ഞെടുത്ത് പിടിച്ചുനില്‍ക്കാന്‍പോലും വാര്‍ധക്യം നൂര്‍മുഹമ്മദിനെ അനുവദിക്കുന്നില്ല. പൊരുതുകയല്ലാതെനിവൃത്തിയില്ലെന്ന അടിസ്ഥാനപാഠമാണ്നൂര്‍മുഹമ്മദിന്റെ മനസിലുള്ളത്. എങ്കിലും
പ്രതീക്ഷകള്‍ അദ്ദേഹത്തെ നിരാശപ്പെടുത്തുന്നില്ല. ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഈ ജനകീയ മാധ്യമരംഗത്തുനിന്നും തന്നെ സഹായിക്കാന്‍ ആരെങ്കിലും വരുമെന്ന പ്രീതീക്ഷയുമുണ്ട് നൂര്‍ മുഹമ്മദിന്.
കടപ്പാട് : imalayalitv# cinemaset#malayalamfilms#palodan .
No comments: