" വെള്ളം " സിനിമയിലെ ആദ്യ ഗാനം മഞ്ജു വാര്യരുടെ ഫേയ്സ്ബുക്ക് പേജിലൂടെ നാളെ ( ജൂൺ 21 ഞായർ ) വൈകിട്ട് ഏഴിന് റിലീസ് ചെയ്യും.



ജയസൂര്യയെ നായകനാക്കി  ജി .പ്രജേഷ് സെൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് " വെള്ളം The Essential Drink " .

നാളെ ( ജൂൺ 21 ഞായർ ) വൈകിട്ട് ഏഴ് മണിക്ക് മഞ്ജു വാര്യരുടെ ഓഫീഷ്യൽ ഫേയ്സ്ബുക്ക് പേജിലൂടെ ആദ്യ ഗാനം റിലീസ് ചെയ്യും. 

ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയുന്ന ചിത്രമാണ് " വെള്ളം " .

സംയുക്ത മോനോൻ ,ദിലീഷ് പോത്തൻ ,സിദ്ദിഖ് , ഇടവേള ബാബു , ജാഫർ ഇടുക്കി ,' സന്തോഷ്  കീഴാറ്റൂർ ,നിർമ്മൽ പാലാഴി, വിജിലേഷ് ,സ്നേഹ പാലേരി  എന്നിവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. ഫ്രണ്ട്ലി പ്രൊഡക്ഷൻസ് LLP യുടെ  ബാനറിൽ മനു പി. നായർ ,ജോൺ കുടിയാൻമല എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണവും , ബിജി ബാൽ സംഗീതവും , ബി.കെ. ഹരി നാരായണൻ ,നിധീഷ് നടേരി ,എന്നിവർ ഗാനരചനയും, ബിജിത്ത് ബാല എഡിറ്റിംഗും നിർവ്വഹിക്കുന്നു.


സലിം പി. ചാക്കോ

No comments:

Powered by Blogger.