സ്നേഹത്തിനും കരുതലിനും നന്ദി .... ബ്ലള്സി .
രണ്ടരമാസത്തിന് ശേഷം ജോർദ്ദാനിലെ വാദിറാം മരുഭൂമിയിലെ ചിത്രീകരണത്തിന് ശേഷം ഞങ്ങളുടെ ടീം ജന്മനാട്ടിൽ തിരിച്ചെത്തി. ചിത്രീകരണം നടക്കുന്ന സമയത്താണ് പെട്ടെന്ന് എല്ലാം നിശ്ചലമായത്. ഞാനും, പൃഥിരാജുമുൾപ്പടെ അറുപ്പത്തിയെട്ട്പേരും വല്ലാത്ത അവസ്ഥയിലായി.
ദൈവദൂതനെപ്പോലെ ജോർദാനിലെ വ്യവസായി സനൽകുമാർ എത്തിയത് ഞങ്ങൾക്ക് ഒരുപാട് ആശ്വാസമായി . ഞങ്ങൾക്ക് വേണ്ട അനുമതിയും എല്ലാം ഒരുക്കി തന്നത് സനൽകുമാറാണ്. തീർത്താൽ തീരാത്ത കടപ്പാട് അദ്ദേഹത്തോടുണ്ട്.
ചിത്രീകരണം ഇല്ലാത്ത സമയങ്ങളിൽ വായനയുമൊക്കെയായി ഓരോ ദിവസവും പിന്നിട്ടു. അങ്ങനെയിരിക്കെയാണ് കതക് അടയ്ക്കുന്നതിനിടെ അണിവിരൽ കതകിൽ ഞെരുങ്ങി ചതയുകയും പ്ലാസ്റ്റർ ഇടേണ്ടി വരികയും ചെയ്തത് .
" ആടുജീവിതം " സിനിമയുടെ അൻപത് ശതമാനം ചിത്രീകരണം കഴിഞ്ഞു. ആൾജീരിയായിലെ ചിത്രീകരണം പൂർത്തിയാക്കി അടുത്ത വർഷം സിനിമ പ്രേക്ഷകകരുടെ മുന്നിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.
മടക്കയാത്രയ്ക്ക് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ,
എം.പിമാരായ സുരേഷ് ഗോപി , ആന്റോ ആന്റണി ,അൽഫോൻസ് കണ്ണന്താനം , രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ,അലക്സാണ്ടർ സേനാപതി , ജോർദാനിലെ വ്യവസായി സനൽകുമാർ , ലാലേട്ടൻ ,ഇടവേള ബാബു ,ബി. ഉണ്ണികൃഷ്ണൻ , ജി. സുരേഷ് കുമാർ ,വി.കെ. ശ്രീകുമാരമേനോൻ എന്നിവർ നൽകിയ സ്നേഹാദരങ്ങൾക്കും, സഹായങ്ങൾക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങളുടെ സ്നേഹവും കരുതലും കൂടുതൽ മനസിലാക്കാൻ കഴിഞ്ഞത് ഈയവസരത്തിലാണ്. നമ്മുടെ നാടിന്റെ പച്ചപ്പിലേക്ക് വീണ്ടും ഇറങ്ങുവാൻ കഴിഞ്ഞതിൽ സന്തോഷം. ഞാനുൾപ്പടെ എല്ലാവരും ക്വാറന്റീനിലാണ് .
എല്ലാവർക്കും നന്ദി...
ബ്ലള്സി .
( സംവിധായകൻ )
No comments: