കോവിഡ് നമ്മൾ അതിജീവിക്കും: നിഷാദ് വലിയവീട്ടിൽ .

കോവിഡ് - 19 നമ്മൾ  അതിജീവിക്കും.
..........................................................................

ലോക്ക് ഡൗൺ   ഇപ്പോൾ എല്ലാവർക്കും എല്ലാത്തിനും സമയമുണ്ട്. ആർക്കും ഒരു തിരക്കും ഇല്ല. ഇപ്പോഴായിരിക്കും എല്ലാവരും ചിന്തിച്ചിട്ടുണ്ടാവുക. സ്വയം നമ്മൾ ആരെന്ന്. ഇനി ആ ചിന്തയിലൂടെ ആകട്ടെ നമ്മുടെ പ്രവൃത്തികൾ. സ്വന്തം ജീവിതം പിടിച്ചു കെട്ടുവാനുള്ള ഓട്ടത്തിനിടയിൽ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനായില്ല. ഇപ്പോൾ നാം മറ്റുള്ളവരെ കുറിച്ചും ചിന്തിക്കാൻ പഠിച്ചിരിക്കുന്നു. മുൻപ്  ഈ ജനത നമ്മുടെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിലും നമുക്ക് കാണാനായില്ല. 

പലരും സ്വയം രക്ഷക്കായി കരുതി വെച്ച പലതും അവർക്ക്  മുന്നിൽ വെച്ചു നീട്ടി. എത് വിപത്തിനേയും അതിജീവിക്കാൻ വെള്ളപ്പൊക്കം നമ്മെ പഠിപ്പിച്ചു. അതുപോലെ കൊറോണയും നമ്മൾ അതിജീവിക്കും. മഴ പെയ്ത് തീർന്ന് വെയിൽ വന്ന ഭൂമിയിൽ കിളിർത്ത് വരുന്ന പുതുനാമ്പുകൾ പോലെ കലപില കൂട്ടി പറന്നകലുന്ന പക്ഷികളെ പോലെ നമ്മളും അതിജീവിക്കും അതിവേഗം .

ഞാനുo അവിര റെബേക്കയും ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " 50l DAYS " തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശ്രീനിവാസൻ സാറാണ് ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രം.
ഈ ചിത്രത്തിൻ്റെ ഷൂട്ടിങ് അട്ടപ്പാടിയിൽ പുരോഗമിക്കുമ്പോഴാണ് ചിത്രത്തിൻ്റെ ഡിസൈനറും മാക്ടാ വൈസ് പ്രസിഡൻറുമായ അജ്മൽ ശ്രീകണ്ഠാപുരം ആണ് കൊറോണയെ കുറിച്ച് സെറ്റിൽ വന്ന് പറയുന്നത്.
കേരളത്തിലെ ഒരു പ്രസിദ്ധ ക്ഷേത്രമായ മല്ലീശ്വരമുടി ക്ഷേത്രത്തിൽ ഉത്സവം ഷൂട്ടു ചെയ്യുന്ന തിരക്കിനിടയിൽ അതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല. അത്ര തിരക്കിനിടയിൽ ബുദ്ധിമുട്ടി ചെയ്ത ഷൂട്ട്. 
ഷൂട്ടിംഗ് ഷെഡ്യൂൾ  ബ്രേക്ക് ആയി കൂത്താട്ടുകുളത്ത് പൊതുമരാമത്ത് ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് നാളെ മുതൽ ലോക്ക്ഡൗൺ ണെന്നറിയുന്നത്. 

ചിത്രത്തിൻ്റെ എഡിറ്റർ  ഷാനിർ മങ്ങാട്ടിൻ്റെ ബൈക്കിൽ വീട്ടിലെത്തി . പിന്നെ വീട്ടിൽ കുടുംബത്തോടൊപ്പം കൊറോണ എന്ന മഹാമാരി ലോക ജനതയെ നടുക്കി ലോകം തന്നെ അടക്കപ്പെട്ടപ്പോഴും വീണു കുട്ടിയ കുടുംബത്തോടൊപ്പമുളള ഈ നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല. സന്തോഷങ്ങളും സങ്കടങ്ങളും കുടുംബത്തോടൊപ്പം ഒരു മിച്ച് തൊട്ടറിഞ്ഞ ദിവസങ്ങൾ. പുതിയ പാചക പരീക്ഷണങ്ങളും ഒരു പുതിയ അടുക്കള തോട്ടവും പൂർണമായും നർമത്തിൽ ചാലിച്ച തിരക്കഥയും പൂർത്തിയാക്കാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്. 

ഈ മഹാമാരിയെ അതിജീവിച്ച് പുതിയൊരു ജീവിതത്തിലേക്ക് നാം കടന്നുവരുമെന്ന് പ്രത്യാശിക്കുന്നു....

സ്നേഹപൂർവ്വം,

നിഷാദ് വലിയവീട്ടിൽ
( സംവിധായകൻ, തിരക്കഥാകൃത്ത് ) .

No comments:

Powered by Blogger.