കേരളത്തിലെ നിയമ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് : ഡോ. ബിജു.
മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു . കേരളത്തിൽ ആണ് .ഇനിയും നേരം വെളുത്തിട്ടില്ലാത്ത നിഷ്പക്ഷർ ഉറക്കം ഉണരുന്നത് നന്ന് . ..
ഇത് ക്രിമിനൽ പ്രവർത്തനം ആണ് . അതിൽ കുറഞ്ഞ മറ്റൊന്നുമല്ല .ഈ അക്രമികൾക്ക് എതിരെ സംസ്ഥാന സർക്കാർ കടുത്ത നടപടികൾ ഉടൻ തന്നെ സ്വീകരിക്കും എന്നാണ് കരുതുന്നത് .
സിനിമയുടെ പ്രവർത്തകരിൽ നിന്നും ഫോർമൽ കംപ്ലയിന്റ് കിട്ടാൻ പോലും കാത്തിരിക്കരുത് . തങ്ങൾ എന്ത് ചെയ്താലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ തങ്ങളെ ഒന്നും ചെയ്യില്ല എന്ന ഈ ക്രിമിനലുകളുടെ ബോധ്യവും ഹുങ്കും ആണ് ഇത്ര പരസ്യമായി ഇത്തരത്തിൽ ഒരു പ്രവർത്തിക്ക് അവർ മുതിർന്നത് . കടുത്ത നടപടികൾ തന്നെ എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും . ഇമ്മാതിരി തോന്നിവാസങ്ങൾ മതത്തിന്റെ പേരിൽ വെച്ചുപൊറുപ്പിക്കാനാവില്ല എന്ന കർശന നിലപാട് അടുത്ത മണിക്കൂറുകളിൽ തന്നെ സർക്കാരിൽ നിന്നും ഉണ്ടാകണം .
ഭാവിയിൽ പൊളിക്കപ്പെടാനിടയുള്ള ക്രിസ്ത്യൻ , മുസ്‌ലിം പള്ളികളെ സംരക്ഷിക്കണമെങ്കിൽ നടപടികൾ തുടക്കത്തിലേ ഉണ്ടാകണം ..
ഏതായാലും അക്രമികൾ തന്നെ തങ്ങളുടെ ഫോട്ടോ ഉൾപ്പെടെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു അക്രമം സമ്മതിച്ചത് കൊണ്ടും കൂട്ട് പ്രതികളുടെ പേരുകൾ പറഞ്ഞിട്ടുള്ളത് കൊണ്ടും പോലീസിന് കാര്യങ്ങൾ എളുപ്പമാണല്ലോ . ഇത് അവരുടെ മണ്ടത്തരമാണ് എന്ന് വിലയിരുത്തുന്നവർക്ക് തെറ്റി .
ഇത് അവരുടെ ആത്മ വിശ്വാസമാണ് . കേരളത്തിലെ നിയമ സംവിധാനത്തെ പരസ്യമായി വെല്ലുവിളിച്ചിരിക്കുക ആണ് . ഇവിടുത്തെ നിയമ സംവിധാനത്തിന് തങ്ങളെ തൊടാൻ പറ്റില്ല എന്ന പ്രഖ്യാപനം ആണ് . ഇതിനെയാണ് നമ്മൾ അഡ്രസ്സ് ചെയ്യേണ്ടത് . ഈ തോന്നലിനെയാണ് സർക്കാർ പ്രാഥമികമായി നിലയ്ക്ക് നിർത്തേണ്ടത് .
നിർമാതാവ് സോഫിയ പോളിനും , സംവിധായകൻ ബേസിൽ ജോസഫിനും ഒപ്പം ..നിങ്ങളുടെ സെറ്റ് മാത്രമേ ഈ ക്രിമിനൽ കൂട്ടത്തിനു തകർക്കാൻ പറ്റൂ .. നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ ഒന്ന് തൊടാൻ പോലും ഇമ്മാതിരി വിവരംകെട്ട കൂട്ടത്തിനു സാധിക്കില്ല ...
സംവിധായകൻ ഡോ. ബിജുവിന്റെ fb പോസ്റ്റ്.
No comments: