സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരതം സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവവിശ്വാസിയും പറയില്ല : ജോയി മാത്യൂ .
ഒരു സിനിമയുടെ സെറ്റ് തകർത്താൽ ആർഷഭാരത സംസ്കാരം വരുമെന്ന് ഒരു ഹൈന്ദവവിശ്വാസിയും പറയില്ല.
വെള്ളപ്പൊക്കങ്ങളും കൊറോണയും കൊണ്ട്പൊറുതിമുട്ടുന്ന ഒരു കാലത്താണ് വർഗ്ഗീയവിഷം വമിക്കുന്ന വൈറസുകൾ പുഴയിൽ നിന്നും കരയ്ക്ക് കയറുകയത്രേ!
ഇജ്‌ജാതി വൈറസുകൾ എല്ലാ ജാതിയിലും ഉണ്ട്. ബുദ്ധി
കുറവായതിനാൽ ഇത്തരം വൈറസ്സുകൾക്ക് അറിയില്ല,സിനിമ എന്ന വ്യവസായത്തിനോടൊപ്പം എത്രയോ കുടുംബങ്ങൾ വിശപ്പടക്കുന്നുണ്ട് എന്ന് .ഓരോ പഞ്ചായത്തിലും കോർപ്പറേഷനിലും വിനോദനികുതിയിനത്തിൽ ലഭിച്ചിരുന്ന വരുമാനം കൊണ്ടൊക്കെയാണ് ഈ വർഗ്ഗീയ വൈറസുകൾ പോലും വയർ നിറച്ചു ഉണ്ടിരുന്നത് എന്നത് മറക്കരുത് .
ഇപ്പോൾ നമ്മൾ കേരളീയർ നേരിടുന്ന സാമ്പത്തികമായ തിരിച്ചടികളെ ആഘോഷമാക്കുന്ന ഈ വൈറസ് ബാധിതർക്ക് ഗവർമെന്റ് അടിയന്തിര ചികിത്സനൽകേണ്ടതാണ് .
ഇപ്പോഴാണെങ്കിൽ കൊറോണ ബാധിക്കുന്നവർക്ക് അനുവദിക്കുന്ന വെന്റിലേറ്ററാണ് ഇവർക്ക് നൽകാവുന്ന കുറഞ്ഞ ചികിത്സ എന്നൊക്കെപ്പറഞ്ഞാൽ എന്റെ കയ്യോ തലയോ വെട്ടുമോ ?
നടൻ ജോയി മാത്യൂവിന്റെ fb പോസ്റ്റ്.
No comments: