സിനിമയുടെ പ്രവാചകൻ ജോൺ ഏബ്രഹാം സ്മരണയിലൂടെ .
സിനിമയുടെ പ്രവാചകൻ
ജോൺ എബ്രഹാം സ്മരണയിലൂടെ .
.............................................................................
ആരെയും കൂസാതെ എവിടെയും കയറിച്ചെല്ലുന്ന ആരോടും വിരോധം കാണിച്ചിട്ടില്ലാത്തഎല്ലാവരുടെയും.
സൽക്കാരങ്ങൾ സ്വീകരിച്ച ജോൺ എബ്രഹാം.കഴുതയെ സ്നേഹിച്ച പ്രവാചകൻ.
പ്രൊഫ.കെ.വി.തമ്പി, കടമ്മനിട്ട രാമകൃഷ്ണൻ ,ജോൺ എബ്രഹാം, കെ.പി.കുമാരൻ, വിജയകൃഷ്ണൻ, മധുഇറവങ്കര, മുരളി,വി.എം എബ്രഹാം പ്രൊഫ.എംജി.തോമസ് തുടങ്ങിയവരോടൊപ്പം. അന്നൊരു സിനിമാക്കാലം.
കുട്ടനാടിൻ്റെ തട്ടകത്തിൽ നിന്ന് സിനിമയുടെ പ്രവാചകനായി മാറിയ സംവിധായകൻ 1987 മെയ് 31 ന് അകാലത്തിൽ മരണപ്പെട്ടു. 'കർത്താവേ നീ പാപികളെ മാത്രമേ രക്ഷിക്കത്തുള്ളോ പാപം ചെയ്യാത്ത ഞങ്ങളെ ആരു രക്ഷിക്കും' എന്നു ചോദിച്ച രാജൻ എന്ന ഓമനപ്പേരുള്ള ജോൺ എബ്രഹാം
ഇന്നുതലപ്പത്തിരിക്കുന്ന
സിനിമാപ്രഗത്ഭരെന്നഭിമാനിക്കുന്നവരേക്കാൾ ആശയഗംഭീരനും സിനിമാ പണ്ഡിതനുമായിരുന്നു. അതുകൊണ്ടുതന്നെയാവണം മൃണാൾസെന്നിൻ്റെ വാത്സല്യവാനായി മാറിയത്. പിന്നെ ഇവിടുത്തെ സംവിധായകരുടെ ഗുരവും.അവരൊന്നും സമ്മതിക്കില്ല തങ്ങളുടെ സിനിമയിലെ ചില ഫ്രെയിമുകൾ സാക്ഷാൽ ജോണിൻ്റെ ആശയമായിരുന്നെന്ന്.
അഗ്രഹാരത്തിലെ കഴുതൈ വിശ്വസിനിമാ സംവിധായകരുടെ ഗവേഷണചിത്രമായിരുന്നു.
അന്ന് ഫിലിം ഫെസ്റ്റിവലിന് കേരളത്തിൽ നിന്ന് സർക്കാർ തെരഞ്ഞെടുത്തത്
നാലാം കിടചിത്രങ്ങൾ.
മനസു നൊന്തജോൺ
ഒരു കഴുതയെ പവലിയനു മുമ്പിൽ ഉണ്ടാക്കി പ്രതിമപോലെ അതിൻ്റെയടുത്തു നിന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു കടന്നുവന്ന ജൂറിയംഗങ്ങൾ ജോണിൻ്റെ ആ നില്പുകണ്ടു. ഒടുവിൽ പാനലിൽ ഇല്ലാത്ത അഗ്രഹാരത്തിലെ കഴുതൈ എന്ന ചിത്രം കാണണമെന്നവർ ആവശ്യപ്പെടുകയായിരുന്നു. ഏതു ഭാഷയിലാണെങ്കിലും കേരളത്തിൽ നിന്നുള്ള ചിത്രംപരിഗണിക്കേണ്ടതാണ് എന്നു പാഠം.
സിനിമയ്ക്കും സാഹിത്യത്തിനും വലിയ നഷ്ടമായിരുന്നു ആ സുഹൃത്തിൻ്റെ
മരണം.ഞങ്ങൾക്കൂം. നഗരങ്ങളിലും ഗ്രാമങ്ങളിലും രാപാർത്ത ജോണിന് തെരുവുമുതൽ ഭരണചക്ര ആസ്ഥാനംവരെ നിരന്നുനിൽക്കുന്ന വിഭിന്നതരം സുഹൃദ്സമൃദ്ധി.ഊടാടി നടന്നില്ലെങ്കിൽ അനുഭവസമ്പത്തില്ല എന്ന ഉദാഹരണം ജോണിൻ്റെ കാര്യത്തിൽ അന്വർത്ഥം.
അമ്മക്കുശേഷം സഹോദരി പറയുന്നതാണു വേദവാക്യം . യാത്ര ചെയ്ത ബസിലെ ടിക്കറ്റുകൾ സൂക്ഷിച്ചു വച്ചതു ഞങ്ങളെ കാണിക്കുമായിരുന്നു.എവിടെയൊക്കെയായിരുന്നു എന്നു സഹോദരിയെ ബോധ്യപ്പെടുത്താൻ.തുമ്പമണ്ണിൽ
കഴിയുന്ന സഹോദരിയുടെ വീട്ടിൽ വരുമ്പോൾ പത്തനംതിട്ടയിലെ സുഹൃത്തുക്കൾക്കുന്മേഷം.
പത്തനംതിട്ടയിലെ തെരുവുകളിലെവിടെയും
ആ കണ്ണുകൾ സുഹൃത്തുക്കളെ തിരക്കും.ജോണിൻ്റെ ഓർമ്മകൾ അനുഭവങ്ങൾ വികൃതികൾ എൻ്റെ മനസിൽ വളരെ
ശേഷിക്കുന്നു.ഞങ്ങൾ കോട്ടയം,പത്തനംതിട്ട,
തിരുവനന്തപുരം നഗരങ്ങളിൽ വച്ചുള്ള നിരന്തര കൂട്ടിമുട്ടലുകൾ. ആരും വെറുക്കാത്ത ആരെയും
വെറുക്കാത്ത ജോൺ എബ്രഹാം.
ഇന്നത്തെ അഹങ്കാരികളായ സിനിമക്കാർ മാതൃകയാക്കണം അഗ്രഹാരത്തിലെ ഈ അഗ്രഗണ്യനെ പ്രണാമം.
ടി.എ .പാലമൂട് .
( മാക്കാംക്കുന്ന് , പത്തനംതിട്ട )
No comments: