കോവിഡ് കാല അനുഭവം : " മൗനം വാചാലം " .
കോവിഡ് കാല അനുഭവം:
" മൗനം വാചാലം" .
പാടിയ പാട്ട് മനോഹരം, പാടാത്ത പാട്ട് അതിമനോഹരം എന്നു പറയാറുണ്ട്. അതേപോലെയാണ്,
പ്രസിദ്ധീകരിച്ചതിനെക്കാൾ അതിമനോഹരങ്ങളാണ്പ്രസിദ്ധീകരിക്കാത്ത വാർത്തകൾ. റിലീസ്
ചെയ്യാത്ത സിനിമകളിലെ പാട്ടുകൾ ഹിറ്റാകുന്നതു പോലെ.
എന്നാൽ കോവിഡ് കാല അ നുഭവങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയെക്കുറിച്ച് ത ന്നെയാകാം വിവരണം.'മൗനം കൊണ്ട് ഇവർ
തുന്നിച്ചേർക്കുന്നത് അതിജീവന ത്തിൻ്റെ പാഠം'. കോവിഡ് കാലയളവിൽ എഴുതിയ ഒട്ടേറെ വാർത്തകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ഇത്.വാർത്തയുടെ 'ഇൻട്രോ' നന്നായി എന്ന് സുഹ്യത്തുക്കളിൽ ചിലർ അതിരാവിലെ ഫോൺ ചെയ്ത് പറഞ്ഞു.വാർത്ത എഴുതുമ്പോൾ
തുടക്കത്തിലെ വരികളെയാണ് പത്രഭാഷയിൽ 'ഇൻട്രോ' എന്നു പറയുന്നത്.
കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത 13 സ്ത്രീകൾ നടത്തുന്ന തയ്യൽ കട ലോക്ഡൗൺ കാലയളവിൽ പൂട്ടേണ്ടി വന്നതിൻ്റെ കഥയായിരുന്നു അത്. കട
അടച്ചതോടെ പട്ടിണിയിലായ
കുടുംബങ്ങൾ സഹായത്തിനായി
മുഖ്യമന്ത്രിക്കു നിവേദനവും
നൽകിയിരുന്നു. വാർത്ത വന്നതിനു ശേഷം സ്വകാര്യ സ്ഥാപനങ്ങൾ പലരും സഹായവും ജോലിയും നൽകാൻ തയാറായി. സർക്കാരിൽ നിന്നുള്ള സഹായവും താമസിയാതെ അവരെ തേടിയെത്തുമെന്നാണ് പ്രതീക്ഷ.
വീടുകളിൽ ഇരുന്ന് കരാർ
അടിസ്ഥാനത്തിൽ മാസ്ക് തയ്ക്കുന്ന ജോലിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലെ നഗരസഭ ഷോപ്പിങ് കോംപ്ലക്സിലാണ് ഇവരുടെ തയ്യൽ കട. 40 വർഷമായി കട നടത്തുന്നു. ഡെഫ് അസോസിയേഷനാണ് ചുമതല. കോട്ടയം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവർ പോലും ഇവിടെ തയ്യൽ ജോലികൾ ചെയ്യിക്കാറുണ്ടായിരുന്നു. മികച്ച തയ്യലാണെന്നാണ് എല്ലാവരുടെയും അഭിപ്രായം.
സ്കൂളുകളിലെ സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകളുടെ യൂണിഫോം തയ്ക്കുന്നതിനുള്ള അനുമതിക്കായും അപേക്ഷ നൽകിയിട്ടുണ്ട്.
ലോക് ഡൗൺ കാരണം
ദുരിതത്തിലേക്ക് വീണുപോയവർ
ഒട്ടേറെയാണ് .
പ്രത്യേകിച്ച്, അന്ധ - ബധിര -
മൂകവിഭാഗങ്ങൾക്കു സമൂഹത്തിൻ്റെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
കോട്ടയം ജില്ലയിൽ ഒളശയിൽ അന്ധ വിദ്യാലയവും തലയോലപ്പറമ്പ് നീർപ്പാറയിൽ ബധിര - മൂക വിദ്യാലയവും ഉണ്ട്. വർഷങ്ങൾക്ക് മുൻപ് തന്നെ നീർപ്പാറ സ്കൂളിൽ സംസ്ഥാന ത്തെ മികച്ച ബാൻഡ്മേള ട്രൂ പ്പ് നിലവിലുണ്ട്. പുതിയ
ബാച്ചുകളെയും സ്കൂൾ അധികൃതർ പരിശീലിപ്പിച്ച് വരുന്നു.
ശബ്ദത്തെക്കുറിച്ച് കേട്ടറിവ് ഇല്ലാത്ത ഇവർ എങ്ങനെയാണ് മികച്ച മേളക്കാരായി മാറുന്നത്. അവരിലെ കഴിവുകളെ പരിശീലിപ്പിച്ച് പരിപോഷിപ്പിക്കുന്ന അധ്യാപകരും പ്രശംസ അർഹിക്കുന്നു.
പഠനത്തിലും നല്ല നിലവാരം പുലർത്തുന്ന ഈ വിഭാഗത്തിലെ കുട്ടികളുടെ കാര്യത്തിൽ സഹതാപമല്ല ആവശ്യം. കരുതലും സഹായവുമാണ്. മുതിർന്നവരുടെ കാര്യവും
വ്യത്യസ്തമല്ല.
അതാണ് ഡെഫ് അസോസിയേഷൻ്റെ കട പൂട്ടിയപ്പോൾ അത് വാർത്തയായത്.പിന്നീട് ഇവർക്കു ഉപയോഗിക്കാൻ കഴിയുന്ന
മാസ്ക്കുകൾ സംബന്ധിച്ച വാർത്തകൾ വന്നു. കോവിഡ് കാലം കഴിഞ്ഞ് എല്ലാം പഴയ സ്ഥിതിയിൽ
എത്താൻ ഇനിയും സമയം കുറേ വേണ്ടി വരും. അതുവ രെയും കരുതൽ ആവശ്യമു ള്ളവരാണ് ഇക്കൂട്ടർ.
'ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ' എന്ന സിനിമയിൽ യൂസഫലി കേച്ചേരി എഴുതി സിന്ധു ഭൈരവിരാഗത്തിൽ മോഹൻ സിത്താര ഈണം പകർന്ന് യേശുദാസ് പാടിയ 'എനിക്കും ഒരു നാവു ണ്ടെങ്കിൽ ' എന്ന പാട്ട് കൂടി ഓർമപ്പെടുത്തി കുറിപ്പ് അവസാനിപ്പിക്കട്ടെ.
ആത്മജവർമ്മ തമ്പുരാൻ .
(മലയാള മനോരമ, കോട്ടയം.)
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കും നിന്നെ എന്തു ഞാൻ വിളിക്കും പ്രിയനെന്നോ പ്രിയതമനെന്നോ പ്രാണേശ്വരനെന്നോ
എനിക്കും ഒരുനാവുണ്ടെങ്കിൽ എന്തു ഞാൻവിളിക്കുംനിന്നെ എന്തു ഞാൻ വിളിക്കും കണ്ണെന്നോ കരളെന്നോ കലമാൻമിഴിയെന്നോ..
നമുക്കുമൊരു പൊൻകുഞ്ഞുണ്ടായാൽ
നാമെന്തവനെ വിളിക്കും ഓ
നാമെന്തവനെ വിളിക്കും
പൊന്നെന്നോ പൊരുളെന്നോ തങ്കകുടമെന്നോ പറയൂ പ്രിയതമാ പ്രിയതമാ പ്രിയതമാ (എനിക്കും.,,)
നെഞ്ചിലെ മൗനം വാചാലമാക്കി
കുഞ്ഞിനു താരാട്ടുപാടും നാം
കുഞ്ഞിനു താരാട്ടുപാടും
ഊമക്കുയിലിൻ ചിന്തും കേട്ട് ഉണ്ണീ നീയുറങ്ങ്‌മനസ്സിലെ മുരളിയായ് പാടു നീ മൗനമേ മൗനമേ(എനിക്കും.,,)
.....................................................................
No comments: