എല്ലാം നമ്മൾ അതിജീവിയ്ക്കും : ജി. മാർത്താണ്ഡൻ .

കോവിഡ് കാലം എല്ലാവരും  മുറിയ്ക്കുള്ളിൽ അകപ്പെട്ടിരിക്കുന്നു. അനുഭവങ്ങളെക്കാൾ ഈ അവസ്ഥയെ നമ്മൾ ഗൗരവമായി തന്നെ കാണുന്നു. എന്നാൽ എല്ലാവരും ജീവതത്തിലേക്ക് തിരിച്ചു വന്നെങ്കിൽ മാത്രമെ നമ്മൾക്ക് മുന്നോട്ട് പോകാൻ കഴിയൂ.

സിനിമയെന്ന വ്യവസായം നിലനിൽക്കാൻ കാരണം പ്രേക്ഷകരാണ്. പ്രേക്ഷകരെന്ന സമൂഹം പലതരത്തിലുള്ള ആകുലതക്കളിലാണ് .അവരുടെ പുത്തൻ പ്രതീക്ഷകൾ പൂവണിയാൻ നമുക്ക് പ്രാർത്ഥിക്കാം

ലോകത്ത്‌  ആദ്യമായാണ് ഇത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്നത്. എല്ലാവർക്കും സിനിമ കാണാനുള്ള ഒരു മാനസികാവസ്ഥ ഉണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.


ജീവൻ ഉണ്ടെങ്കിൽ നമുക്ക് എല്ലാം നേടാൻ കഴിയും. ആ ജീവൻ നേടിയെടുക്കാനുള്ള പേരാട്ടത്തിലാണ് നമ്മൾ. പഴയതുപോലെ എല്ലാം തിരിച്ച് വരാൻ നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം 
സിനിമമേഖലയും. 


ജി. മാർത്താണ്ഡൻ .
( സംവിധായകൻ) 

No comments:

Powered by Blogger.