എം.പി വീരേന്ദ്രകുമാറിന് പ്രണാമം.



മാതൃഭൂമി ചെയർമാനും മാനേജിങ്ങ് 
ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ   എം.പി. വീരേന്ദ്രകുമാർ   (84 ) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി 11.30 ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കൽപ്പറ്റ പുളിയാർമലയിലെ വീട്ടുവളപ്പിൽ .

നിലവിൽ ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി അംഗം , പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ട്രസ്റ്റി ,ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് അംഗം , കോമൺവെൽത്ത് പ്രസ്സ് യൂണിയൻ അംഗം , വേൾഡ് അസോസിയേഷൻ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 

ഭാര്യ : ഉഷ വീരേന്ദ്രകുമാർ ( ഡയറക്ടർ മാതൃഭൂമി ) .മക്കൾ : എം.വി ശ്രേയാംസ്കുമാർ ( ജോയിന്റ് മാനേജിങ്ങ് ഡയറക്ടർ, മാതൃഭൂമി മാർക്കറ്റിങ്ങ് ആൻഡ് ഇലക്ട്രോണിക്സ് ) , ആശ ,നിഷ ,ജയലക്ഷ്മി .മരുമക്കൾ : എം.ഡി ചന്ദ്രനാഥ് , ദീപക് , കവിത. 

ഹൈമവത ഭൂവിൽ , രാമന്റെ ദുഃഖം ,ഗാട്ടും കാണാച്ചരടുകളും ,ബുദ്ധന്റെ ചിരി , സമന്വയത്തിന്റെ വസന്തം, ആത്മാവിലേക്കൊരു തീർഥയാത്ര , പ്രതിഭയുടെ വേരുകൾ എന്നി പുസ്തകങ്ങൾ  അദ്ദേഹം രചിച്ചതാണ്. 

കേന്ദ്ര ,കേരള സാഹിത്യ അക്കാദമി അവാർഡുകളും ഓടക്കുഴൽ ,വയലാർ അവാർഡുകളും ജ്ഞാനപീഠസമിതിയുടെ
മൂർത്തിദേവി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.കോഴിക്കോട് നിന്ന് രണ്ട് തവണ ലോക്സഭാഗവും , ഒരു തവണ നിയമസഭാംഗവും ആയിരുന്നു. 


അനുശോചനം:
...............................

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ,മുഖ്യമന്ത്രി പിണറായി വിജയൻ ,സ്പീക്കർ  പി. ശ്രീരാമക്യഷ്ണൻ ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , മുൻമുഖ്യമന്ത്രിമാരായ ഏ.കെ. ആൻറണി , ഉമ്മൻ ചാണ്ടി , കെ.പി.സി. സി. പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ , സി.പി. ഐ. ( എം) സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലക്യഷ്ണൻ , സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ,ഓ. രാജാഗോപാൽ എം.എൽ.എ ,എം.ടി വാസുദേവൻ നായർ , ടി. പത്മനാഭൻ , മമ്മൂട്ടി, മോഹൻലാൽ , ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ , യു.ഡി. എഫ് കൺവീനർ ബന്നി ബഹനാൻ , എൽ.ഡി. എഫ് കൺവീനർ ഏ. വിജയരാഘവൻ ,പി .വി. ഗംഗാധരൻ , എം.കെ. മുനീർ , ഡോ. വർഗ്ഗീസ് ജോർജ് , സാറാ ജോസഫ് , ഡോ. ശശി തരൂർ എം.പി ,കുമ്മനം രാജശേഖരൻ , മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ,ഇന്നസെന്റ് ,ഷേഖ് പി. ഹാരീസ് തുടങ്ങിയവർ  അനുശോചനം രേഖപ്പെടുത്തി. 


തികഞ്ഞ മനുഷ്യ സ്നേഹിയെയാണ് രാജ്യത്തിന് നഷ്ടമായാതെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കമ്മറ്റിയും  അനുശോചന പ്രമേയത്തിൽ അറിയിച്ചു. 



സലിം പി ചാക്കോ .











No comments:

Powered by Blogger.