" ബാദുഷ " നിങ്ങൾ ഹൃദയങ്ങൾ കീഴടക്കിയ രാജാവാണ് : ഷാജി പട്ടിക്കര
ഹൃദയങ്ങൾ കീഴടക്കിയ രാജാവ്
..............................
" നിങ്ങൾ എന്റെ പ്രാർത്ഥനയിലും
ഞാൻ നിങ്ങളുടെ പ്രാർത്ഥനയിലും
നിറഞ്ഞ് നിൽക്കുമ്പോഴാണ്
നമ്മൾ പ്രിയപ്പെട്ടവരാകുന്നത് "
എന്നാണ് വിശുദ്ധ ഖുർ ആൻ പറയുന്നത്.
അപ്പോൾ പ്രാർത്ഥനയിലും പ്രവൃത്തിയിലും ഒരാൾ നമ്മുടെ ജീവിതത്തിൽ നിറഞ്ഞു നിന്നാൽ
അയാൾ എത്രമാത്രം
പ്രിയപ്പെട്ടവനാകും ? അതേ,
അങ്ങനെയൊരാളുണ്ട് !
എനിക്ക് മാത്രമല്ല എന്നെപ്പോലെ
അടുത്തറിഞ്ഞവർക്കെല്ലാം
പ്രിയപ്പെട്ടൊരാൾ,ഇപ്പോഴിതാ
ഈ ദുരന്തകാലത്ത്
അടുത്തറിയാത്തവർക്ക് പോലും
പ്രിയപ്പെട്ടവനായി മാറിയൊരാൾ !
അതാണ്നമ്മുടെ പ്രിയപ്പെട്ട ബാദുഷ.
മലയാള സിനിമയിൽ
തിരക്കിൽ നിന്നും തിരക്കിലേക്ക്
പാഞ്ഞുകൊണ്ടിരിക്കുന്ന പ്രൊഡക്ഷൻ കൺട്രോളർ.
പേരിന്റെ അർത്ഥം രാജാവ് എന്നായിരിക്കെ, ഒരുപാട് ഹൃദയങ്ങളെ
നൻമ കൊണ്ട് കീഴടക്കിയ രാജാവ് തന്നെയാണ്ഞങ്ങളുടെ ബാദുഷ.
കൊറോണയെന്ന മഹാമാരിയിൽ
ജോലിയില്ലാതെ,അന്നമില്ലാതെ,
മരുന്നില്ലാതെ ബുദ്ധിമുട്ടുന്ന
ലക്ഷങ്ങൾക്കാണ് ഈ രാജാവ്
താങ്ങായും തണലായുംമാറുന്നത്.
ബാദുഷയുടെ ആശയത്തിലാണ്
*കോവിഡ് കിച്ചൻ* എന്ന സംരംഭം
എറണാകുളത്ത് രൂപം കൊണ്ടത്.
നിത്യാഹാരത്തിന് ബുദ്ധിമുട്ടിയവരെ
കണ്ടെത്തി,അവർക്ക് അന്നമെത്തിക്കുന്ന പദ്ധതി.
സുമനസ്സുകളുടെ സഹകരണംകൂടി
ഒന്ന് ചേർന്നപ്പോൾ ബാദുഷയുടെ നേതൃത്വത്തിൽ മാർച്ച് 26ന് തുടങ്ങി ഇതുവരെ അന്നമെത്തിയത്
" മൂന്ന് ലക്ഷത്തിൽപരം "അർഹതപ്പെട്ട കരങ്ങളിൽ.
അതിന് വേണ്ടി ബാദുഷയോടൊപ്പം
കൈമെയ് മറന്ന് പ്രവർത്തിച്ച
എല്ലാവർക്കും ഈ അവസരത്തിൽ
നന്ദി രേഖപ്പെടുത്തുന്നു.ഈ കൂട്ടായ്മ കൂടാതെസ്വന്തം നിലയിലെ സഹായങ്ങൾ അതിലും ഏറെ ...
താനും കൂടി ഉൾപ്പെട്ട
സിനിമാ കുടുംബത്തിലെ
നൂറ്റി അൻപതോളം കുടുംബങ്ങളിൽ
നിത്യോപയോഗസാധന കിറ്റുകൾ
ബാദുഷ എത്തിച്ചു കഴിഞ്ഞു.
അത് കൂടാതെ അഭിനയരംഗത്ത് പ്രവർത്തിക്കുന്ന പത്തോളം പേർക്ക്
അവശ്യസാധന കിറ്റുകളെത്തി.
സ്ക്കൂളിൽ ഒപ്പം പഠിച്ച
സഹപാഠികളെ ഓർത്തെടുത്ത്
അവരിൽ മുപ്പതോളം പേരുടെ
കുടുംബങ്ങൾക്ക് ഒരു മാസത്തേക്കാവശ്യമായ
സാധനങ്ങൾ എത്തിച്ചു നൽകി.
ഇന്നലെ വരെ കൂടെ നടന്നവനെപ്പോലും മറക്കുന്ന കാലത്താണ്
വർഷങ്ങൾക്ക് മുൻപുള്ള
സൗഹൃദങ്ങളെപ്പോലും
ആപത്ഘട്ടത്തിൽ ഓർത്തെടുത്തത്
എന്നത് അത്യന്തം പ്രശംസനീയം.
പത്തനംതിട്ട ജില്ലയിലെ
കോന്നിയിൽ തേക്കുത്തോട് പ്രദേശത്ത്നിർദ്ധനരായ നാൽപ്പത് കുടുംബങ്ങൾക്ക്ഒരു മാസത്തേക്ക് ആശ്വാസമായി ബാദുഷയുടെ സഹായം എത്തി.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്
യൂണിയനിലെഞാനുൾപ്പെടെ
സ്ഥിരമായി മരുന്ന് കഴിക്കുന്ന
പതിനൊന്ന് പേർക്ക്
ഒരുമാസത്തേക്കുള്ള മരുന്നും
ആ കരുതലിൽ എത്തി.
സിനിഡ്രൈവേഴ്സ് യൂണിയനിലെ
ഒൻപത് കുടുംബങ്ങൾക്ക്
ഈ ദുരന്തകാലത്ത് കാവലാകാൻ
ബാദുഷയ്ക്ക് കഴിഞ്ഞു.പിന്നെയും എത്രയോപേർക്ക്,പണമായും, മരുന്നായും,
നിത്യോപയോഗസാധനങ്ങളായും
ആ നല്ല മനസ്സിന്റെ സഹായം എത്തിക്കഴിഞ്ഞു,
ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.
എറണാകുളം പ്രദേശത്തെ
നിരാലംബരായ നിരവധി പേരുടെ
വിശപ്പകറ്റി കണ്ണീരൊപ്പാൻ
ആ കരങ്ങളെത്തി.ഇരുന്നൂറിൽപ്പരം കുടുംബങ്ങൾ ഇന്ന് ബാദുഷയെ
നന്ദിയോടെ സ്മരിക്കുന്നു.
അവരുടെ പ്രാർത്ഥന അദ്ദേഹത്തിന് കൂടുതൽ കരുത്തേകുന്നു.
അന്നും ഇന്നുംഏത് സമയത്ത്
ആരു വിളിച്ചാലുംഫോണെടുക്കുന്ന ബാദുഷ,അഥവാ തിരക്കിലാണെങ്കിൽ
ഉറപ്പായും തിരിച്ചുവിളിക്കുന്ന
ശീലത്തിനുടമയാണ്.ആ വിളി
ഒരു സഹായത്തിന് വേണ്ടിയാണെങ്കിൽ അതിന് പരിഹാരം അവിടെ ഉണ്ടായിരിക്കും.കാരണം
ഞങ്ങളുടെ ഈ രാജാവ്
പ്രജാക്ഷേമ തൽപ്പരനാണ്.
ഏപ്രിൽ 24 മുതൽറമളാൻ നോമ്പ് തുടങ്ങിയിരിക്കുകയാണ്.ബാദുഷയുടെ സഹായപ്രവാഹംനിലയ്ക്കുന്നില്ല..
കഴിഞ്ഞ ദിവസം എം.ജി റോഡിലും ,
ജനറൽ ഹോസ്പിറ്റലിലും
ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന
നിരവധി ആളുകളെ കണ്ടുമുട്ടി.
കോവിഡ് കിച്ചന്റെ പ്രവർത്തനം നിർത്തിയതിനാൽസ്വന്തം നിലയിൽ
നാളെമുതൽ അവർക്കായി
ഭക്ഷണപ്പൊതികൾ എത്തിക്കുവാനാണ്തീരുമാനം.
അതിനായികുറഞ്ഞത് അഞ്ഞൂറോളം
ഭക്ഷണപ്പൊതികൾ ദിവസവും വേണ്ടിവരുമെന്നാണ്
കണക്കുകൂട്ടുന്നത്.ലോക്ക് ഡൗൺ തീരുന്നത് വരെ വിതരണമുണ്ടാകും.
റമളാൻ മാസത്തിൽ സദക്ക [ Charity] നടത്തിയാൽ സ്വർഗ്ഗം തുറക്കപ്പെടുമെന്ന് ഖുർ ആൻ പറയുന്നുണ്ട്.റമളാനിൽ പുണ്യത്തിന്റെ ഫലം ഇരട്ടിയാണ്.ബാദുഷ,
നിങ്ങൾക്കായി,സ്വർഗ്ഗകവാടം എന്നേ തുറന്നിരിക്കുന്നു.പുണ്യങ്ങളുടെ ഈ പൂക്കാലത്തിൽനിങ്ങൾ പൊഴിക്കുന്ന
നൻമയുടെ പൂക്കൾ സർവ്വശക്തൻ നിങ്ങൾക്ക്മേൽഅനുഗ്രഹവർഷമായി
തിരികെ ചൊരിയട്ടെ.
നിങ്ങൾ എന്റേതുമാത്രമല്ല
ആയിരങ്ങളുടെ,ലക്ഷങ്ങളുടെ
പ്രാർത്ഥനയിൽ നിറഞ്ഞു നിൽക്കുന്നു.
അത്കൊണ്ട് തന്നെഅവരെപ്പോലെ ദൈവത്തിനും നിങ്ങൾ പ്രിയപ്പെട്ടവനാകുന്നു." ദാനം പണത്തെ വർദ്ധിപ്പിക്കും"
എന്നാണല്ലോ.പണത്തെ വർദ്ധിപ്പിക്കുക മാത്രമല്ല,
സർവ്വശക്തൻ നിങ്ങൾക്ക്
ആയുരാരോഗ്യ സൗഖ്യവും പ്രദാനം ചെയ്യട്ടെ ..
ഇനിയും ഒരുപാട് നിരാലംബരുടെ കണ്ണുനീർ നിങ്ങളിലൂടെ തോരട്ടെ.
പ്രാർത്ഥനകളോടെ,
ഷാജി പട്ടിക്കര.
( പ്രൊഡക്ഷൻ കൺട്രോളർ )
No comments: