" മിന്നൽ മുരളി " സിനിമയുടെ സെറ്റ് തകർത്തവരെ അറസ്റ്റ് ചെയ്യണം : സിനിമ പ്രേക്ഷക കൂട്ടായ്മ.

" മിന്നൽ മുരളി " സിനിമയുടെ സെറ്റ് തകർത്തവരെ അറസ്റ്റ് ചെയ്യണം: 
സിനിമ പ്രേക്ഷക കൂട്ടായ്മ .
.............................................................................

ടോവിനോ തോമസ് നായകനായ " മിന്നൽ  മുരളി "  എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്സ് ഷൂട്ടിനു വേണ്ടി നിർമ്മിച്ച സെറ്റ് തകർത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ സലിം പി. ചാക്കോ ആവശ്യപ്പെട്ടു. 

ആക്ഷൻ കോറിയോഗ്രാഫർ വ്ലാഡ് റിംബർഗിന്റെ‌ നിർദ്ദേശപ്രകാരം ആർട്ട് ഡയറക്ടർ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിർമ്മിച്ചത്. 

ഈ സെറ്റിൽ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണ്  ലോക്ക് ഡൗൺ പ്രഖ്യാപിക്കു‌ന്നതും , മിന്നൽ മുരളിയുടെ  ഷൂട്ടിംഗ് നിർത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിംഗ് എന്നു തുടങ്ങുന്നുവോ  അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിർത്തിയിരുന്ന സെറ്റാണ്  ഒരു കൂട്ടം ആളുകൾ തകർത്തത്. 

മറ്റ് സംസ്ഥാനങ്ങളിൽ  സിനിമകളുടെ  ലൊക്കേഷനുകളെക്കെ  ആക്രമിക്കപ്പെടുന്നത് നമ്മൾ കേട്ടീട്ടുണ്ട്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരണമെന്ന് സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

No comments:

Powered by Blogger.