നിർമ്മാതാക്കളും ,തിയേറ്റർ ഉടമകളും ഏറ്റുമുട്ടുന്നത് ഗുണം ചെയ്യില്ല : രഞ്ജി പണിക്കർ .

പുതിയ സിനിമകളുടെ ഒ.ടി.ടി  റിലീസിന്റെ പേരില്‍ നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഗുണം ചെയ്യില്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി  പണിക്കര്‍ പറഞ്ഞു . 

നെറ്റ് സ്ട്രീമിലേക്ക് മലയാളത്തില്‍നിന്ന് സിനിമകളെത്തുമ്പോള്‍ തിയറ്റര്‍ യുഗം അസ്തമിക്കുമെന്ന വാദത്തോട് യോജിപ്പില്ല. തിയറ്ററില്‍ സിനിമ കാണാന്‍ ജനത്തിന് താല്‍പര്യമുള്ളകാലത്തോളം അത് നിലനില്‍ക്കുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

 സിനിമാഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രി ശുഭസൂചന നല്‍കുമ്പോള്‍ നെറ്റ് സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമിലെ മലയാള സിനിമാപ്രവേശത്തെചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അനാവശ്യമെന്ന് തുറന്നുപറയുകയാണ് രൺജി പണിക്കര്‍.

നെറ്റ് സ്ട്രീമിങ് പ്ളാറ്റ്ഫോമുകളും തിയറ്ററുകളും ഒരുപോലെനിലനില്‍ക്കുന്ന സന്തുലിതമായ അവസ്ഥയുണ്ടാകണം. ബാധ്യതകളുള്ള നിര്‍മാതാക്കള്‍ക്ക് നെറ്റ് സ്ട്രീമിങ് പ്ളാറ്റ് ഫോം പ്രയോജനപ്പെടുത്താനാകണം.

പ്രശ്നപരിഹാരത്തിന് ഇപ്പോള്‍തന്നെ സംഘടനാതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സിനിമയുണ്ടെങ്കിലെ മറ്റെന്ത് സംവിധാനത്തിനും ഈ മേഖലയില്‍ നിലനില്‍പ്പുള്ളുവെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ ഓർക്കണമെന്നും രൺജി പണിക്കര്‍ പറഞ്ഞു.

No comments:

Powered by Blogger.