ത്രിലോക് സുരേന്ദ്രൻപിള്ളയുടെ സംസ്കാരം നാളെ ( മേയ് 25 തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് പൂഴിക്കാട്ടെ വീട്ടുവളപ്പിൽ .



പന്തളം ത്രിലോക് സിനിമാസ് ചെയർമാനും, സിനിമ
നിർമ്മാതാവുമായ  ത്രിലോക് സുരേന്ദ്രൻപിള്ള പന്തളത്തിന്റെ(രവി - 61) സംസ്കാരം നാളെ ( മേയ് 25 തിങ്കൾ) ഉച്ചയ്ക്ക് രണ്ടിന് പൂഴിക്കാട്ടെ ജോജ്യോതിയിൽ വീട്ടുവളപ്പിൽ നടക്കും. 

ത്രിലോക് തങ്കമണിയമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപികരിച്ച് നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. രണ്ട് സിനിമകളും ഒരു ടെലിഫിലിമും നിർമ്മിച്ചിട്ടുണ്ട്. 

ഭാര്യ : ശശികല .മക്കൾ: ജ്യോതി ( മന്നം ആയൂർവേദ മെഡിക്കൽ കോളേജ് ) , ജോ  ( ദുബായ്) .  മരുമക്കൾ : ഗോപകുമാർ ( ദുബായ്) ,താര .

ത്രിലോക് സുരേന്ദ്രൻപിള്ളയുടെ നിര്യാണത്തിൽ " അമ്മ " ജനറൽ സെക്രട്ടറി ഇടവേള ബാബു , ആന്റോ ആന്റണി എം.പി , ചിറ്റയം ഗോപകുമാർ എം.എൽ. എ , മുൻ സാംസ്കാരിക വകുപ്പ് മന്ത്രി പന്തളം സുധാകരൻ , കേരള ബുക്ക്മാർക്ക് സെക്രട്ടറി ഏ. ഗോകുലേന്ദ്രൻ , ജി. രാമചന്ദ്രൻ നായർ പന്തളം , സംവിധായകരായ കണ്ണൻ താമരക്കുളം , ഡോ. ജനാർദ്ദനൻ , പ്രസാദ് നൂറനാട്  എന്നിവർ അനുശോചനം രേഖപ്പെടുത്തി. 

No comments:

Powered by Blogger.