About

സിനിമ പ്രേക്ഷക കൂട്ടായ്മ 

സിനിമയുടെ അവസാന വാക്ക് ഇന്നും തര്‍ക്ക വിഷയമാണ്. അത് നിര്‍മ്മാതാവാണോ സംവിധായകനാണോ, തിരക്കഥാകൃത്താണോ അതോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടനാണോ? ഓരോരുത്തര്‍ക്കും ഓരോ ഉത്തരം പറയാനുണ്ടാകും. എന്നാല്‍ തര്‍ക്കം ഇല്ലാത്ത ഒരു ഉത്തരം ഉണ്ട്. അത് 'പ്രേക്ഷകര്‍' എന്നാണ്. 

ഒരു സിനിമയുടെ വിധി നിര്‍ണ്ണയിക്കുന്നത് പ്രേക്ഷകരാണ്. അവരാണ് സിനിമയുടെ ദൈവം. മലയാള സിനിമയില്‍ എല്ലാ വിഭാഗത്തിനും സംഘടനയുണ്ട്. ചില മേഖലയില്‍ ഒന്നില്‍ അധികം സംഘടനകളുമുണ്ട്. സംഘടന ഇല്ലാത്ത ഒരു കൂട്ടമേ ഉണ്ടായിരുന്നുള്ളു. അത് സിനിമയുടെ എല്ലാമായ പ്രേക്ഷകരാണ്. എന്നാല്‍ ഇനിയും അങ്ങനെ പറയാന്‍ കഴിയില്ല. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കമ്മിറ്റികള്‍ രൂപം നല്‍കി വരുന്നു.

പത്തനംതിട്ടയില്‍ നിന്നാണ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.ആരെയെങ്കിലും വിലക്കുകയോ സമരം നടത്തുകയോ ഒന്നുമല്ല ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇത് നല്ല സിനിമകളുടെ പ്രോത്സാഹനത്തിന് വേണ്ടി മാത്രമുള്ള കൂട്ടായ്മയാണ്.

മലയാളത്തില്‍ നല്ല സിനിമകള്‍ ഉണ്ടാകണമെന്നും അത്തരം സിനിമകളെല്ലാം വിജയിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അംഗങ്ങള്‍. നല്ല സിനിമകളെ ജനങ്ങളുടെ ശ്രദ്ധയിലേക്ക് കൂടുതല് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. അതുപോലെ തന്നെ മികച്ച സിനിമകളുടെ പിന്നണി പ്രവര്‍ത്തികരെ ആദരിക്കുന്നതും അങ്ങനെ അവര്‍ക്ക് പ്രചോദനം നല്‍കുന്നതും കൂട്ടായ്മയുടെ ഭാഗമാണ്.

ഇതിന്‍റെ ഭാഗമായി സിനിമകളുടെ റിവ്യുകള്‍, ഷൂട്ടിംഗ് ലോക്കേഷനുകള്‍, പുതിയ സിനിമകളുടെ പ്രചരണങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ആദ്യമായി സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍  ന്യൂസ് ആരംഭിച്ചു.   

EDITOR :
Saleem P Chacko
8547716844
cinemaprekshakakoottayma@gmail.com

OFFICE : 
FIRST FLOOR
SHANTHI RESIDENCY
PATHANAMTHITTA
PIN:689645

DESIGN AND TECH SUPPORT: 
Vishnu Adoor

PRO:
P. Zakeer Shanthi

Legal Adviser:
Ad. P.C Hari


2 comments:

Powered by Blogger.