ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും . സൈജുകുറുപ്പും തിരക്കഥാകൃത്ത് അഭിലാഷ്പിള്ളയും മുഖ്യകഥാപാത്രങ്ങൾ .നിർമ്മാണം: അംജിത്ത് എസ്.കെ, രചന : ബിബിൻ എബ്രഹാം .



എന്റെ ജീവിതത്തിലെ മറക്കാനാകാത്ത  സന്തോഷകരമായ രണ്ടു കാര്യങ്ങളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.അതിലൊന്ന് ഞാൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ first look poster റിലീസ് ആയതാണ്. അതിനൊപ്പം ഇരട്ടി സന്തോഷത്തോടെ മറ്റൊരു വാർത്ത കൂടി ഞാൻ പങ്കു വെക്കുന്നു. ഞാൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഒരുക്കങ്ങൾ ഇന്ന് തുടങ്ങുകയാണ്. 


ആദ്യത്തെ ചിത്രം റിലീസ് ആകുന്നതിനു മുൻപേ രണ്ടാമത്തെ ചിത്രം തുടങ്ങാൻ സാധിക്കുന്നത് വളരെ ചുരുക്കം പേർക്ക് മാത്രം കിട്ടുന്ന ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് വന്നു ചേർന്നതിൽ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഇതിനായി എന്റെ ഒപ്പം നിന്ന ഒരുപാട് ആളുകളുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹോദരനുമായ ബിബിൻ എബ്രഹാം. ബിബിനാണ് എന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണ് ഈ സിനിമ സ്വപ്നം കണ്ടത്. ഇങ്ങനെ ഒരു ചിത്രം ആലോചനയിൽ ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ അത്‌ യഥാർഥ്യമാക്കാൻ ഞങ്ങളോടൊപ്പം എല്ലാക്കാര്യങ്ങൾക്കും കട്ടക്ക് കൂടെ നിന്നതും ഏറ്റവും പ്രിയപ്പെട്ട അഭിലാഷേട്ടനാണ്. 


അഭിലാഷേട്ടനോടുള്ള നന്ദി ഒരിക്കലും വാക്കുകളിൽ ഒതുക്കാൻ എനിക്ക് സാധിക്കില്ല. പിന്നെ, ഞങ്ങൾ പറഞ്ഞ കഥ കേട്ട്, അതിനെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ മനസിലാക്കി, "മുത്തേ നമ്മൾ ഇതു ചെയ്യുന്നു" എന്നു പറഞ്ഞു കൂടെ നിന്ന ഞങ്ങളുടെ മുത്ത് സൈജു ചേട്ടൻ. ഈ കഥ കേട്ട് അതിന്റെ സർവ്വ സാധ്യതയും മനസിലാക്കി ഈ സിനിമയും ചെയ്യാൻ മുന്നിട്ടിറങ്ങിയ ഞങ്ങളുടെ മുതലാളി അംജിത്ത് ഇക്ക. പിന്നെ ഞങ്ങൾ സിനിമ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഞങ്ങൾക്ക് എല്ലാ വിധ സപ്പോർട്ടും നൽകി ഞങ്ങളെ ചേർത്തു പിടിച്ച വിഷ്ണു, മുരളി ചേട്ടൻ, മോഹനേട്ടൻ ,മനോജേട്ടൻ, ഗോവിന്ദ് പദ്മസൂര്യ ചേട്ടൻ, അനന്ദു, അങ്ങനെ ഒരുപാടു പേർ. ഇനിയും ആരുടേയും പേരെടു ത്തു പറയുന്നില്ല. 


എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന എല്ലാവർക്കും നന്ദി. സൈജു ചേട്ടൻ, അഭിലാഷേട്ടൻ എന്നിവർക്കൊപ്പം മറ്റനവധി താരങ്ങൾ വേഷമിടുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവയ്ക്കും.ഒരു വനിതാ സംവിധായിക എന്ന നിലയിൽ ഒരുപാട് struggle ചെയ്താണ് ഞാൻ മുഖ്യധാരയിലേക്ക് വരുന്നത്. തളരാതെ വിജയത്തിന്റെ പടവുകൾ ഓരോന്നായി കയറാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും ആവശ്യമാണ്‌. കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.


ആരതി ഗായത്രി ദേവി.


@abhilash__pillaii 


@saijukurup 


@amjiths 

@bibin_abraham_mecheril

No comments:

Powered by Blogger.