മോഹൻലാലിൻ്റെ അഭിനയ മികവുമായി തരുൺ മൂർത്തിയുടെ " തുടരും " . പുതുമുഖം പ്രകാശ് വർമ്മയും ബിനു പപ്പുവും പ്രേക്ഷക മനസ്സുകളിൽ ഇടം നേടി.


 

Movie :

Thudarum 


Director: 

Tharun Moorthy . 


Genre :

Crime Thriller 


Platform :  

Theatre .


Language : 

Malayalam


Time :

166 Minutes 18 Seconds.


Rating : 

4 /  5 


✍️

Saleem P. Chacko.

CpK DesK.


മോഹൻലാൽ , ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് " തുടരും " .


മോഹൻലാൽ ( ഷൺമുഖൻ - ബെൻസ് ) , ശോഭന ( ലളിത ഷൺമുഖം ) ,  പ്രകാശ് വർമ്മ ( സർക്കിൾ ഇൻസ്പെക്ടർ ജോർജ്ജ് മാത്തൻ )  , ബിനു പപ്പു ( ഇൻസ്പെക്ടർ ബെന്നി ) , തോമസ് മാത്യൂ ( പവി ) , ഫർഹാൻ ഫാസിൽ ( സുധീഷ് ) , മണിയൻപിള്ള രാജു ( കുട്ടിച്ചൻ ) , ഇർഷാദ് അലി ( മണികണ്ഠൻ ) , ആർഷ ചാന്ദ്നി ബൈജു  (മേരി ) , കൃഷ്ണപ്രഭ   ( സീമ ) , സംഗീത് പ്രതാപ് ( പവിയുടെ സുഹൃത്ത് ) , അബിൻ ബിനോ ( മണിയൻ ) , ഷോബി തിലകൻ ( മണിയൻ്റെ പിതാവ് ) എന്നിവർ വിവിധ കഥാപാത്രങ്ങളെഅവതരിപ്പിച്ചിരിക്കുന്നു.


അംബാസിഡര്‍ കാറിനെ ( KL3L 4455) മക്കളെ പ്പോലെ സ്നേഹിക്കുന്ന, ഭാര്യയും രണ്ടുകുട്ടികളുമുള്ള ഒരു ടാക്സി ഡൈവറാണ് പത്തനംതിട്ട ജില്ലയിലെ  റാന്നി സ്വദേശിയായ ഷൺമുഖൻ ( മോഹൻലാൽ ) .ഒരു കൊച്ചുവീട്ടിലെ ഒരു സാധാരണ ക്കാരനാണ് ഷൺ മുഖൻ . വാഹന ഭ്രാന്ത് കാരണം ബെന്‍സ്  എന്നാണ് അയാളെ നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്നത്. എന്നാല്‍ ഒരു പ്രശ്നത്തില്‍പ്പെട്ട് കാര്‍ പൊലീസ് സ്റ്റേഷനിലാകുന്നു.  ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .


കഥ - കെ.ആർ സുനിലും , തിരക്കഥ - തരുൺ മൂർത്തി , കെ.ആർ. സുനിൽ എന്നിവരും , ഛായാഗ്രഹണം ഷാജികുമാറും , എഡിറ്റിംഗ് നിഷാദ് യൂസഫ് , ഷഫീഖ് വി.ബി എന്നിവരും , സംഗീതം - പശ്ചാത്തല സംഗീതം ജോക്സ് ബിജോയും നിർവ്വഹിച്ചിരി ക്കുന്നു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ഈ ചിത്രം രജപുത്ര വിഷ്വൽ മീഡിയാ യുടെ ബാനറിൽ എം രഞ്ജിത് ആണ് നിർമ്മിച്ചിരിക്കുന്നത്. ആശീർവാദ് റിലീസ് ഈ ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുന്നത് .


മോഹന്‍ലാലുംശോഭനയുംചേരുമ്പോള്‍ പഴയ വിന്റേജ് ഫീല്‍ തന്നെ കിട്ടുന്നുണ്ട്. ചില സെല്‍ഫ് ട്രോളുകളിലുടെയും അവര്‍ അടിച്ചുകയറുന്നു. മോഹൻ ലാൽ എന്ന നടന വിസ്മയത്തെ ശരി യായ രീതിയിൽ സംവിധായകൻ ഉപയോഗിച്ചു.പുതുമുഖം പ്രകാശ് വർമ്മ , സഹ സംവിധായകൻ കൂടിയായ ബിനു പപ്പു എന്നിവരുടെ അഭിനയം ശ്രദ്ധേയം . തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ് . ഷാജി കുമാറിൻ്റെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടി .ഏറെകാലമായി പ്രേക്ഷകർ കാണാൻ കൊതിച്ച വേഷ മാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്.


മോഹൻലാൽ   ദ പെർഫോമർ  "തുടരും ".

No comments:

Powered by Blogger.