
" എല്ലാത്തിനും കാരണം അവളാ സുമതി " . സുമതി വളവ് ട്രയിലർ പുറത്ത് .
" എല്ലാത്തിനും കാരണം അവളാ സുമതി " . സുമതി വളവ് ട്രയിലർ പുറത്ത് .
https://youtu.be/dlacblwK2TU?si=e8UrsimCrK3V7NNw
അവനല്ല. ഇതിനൊക്കെകാരണം അവളാ....സുമതി.
എന്നാ പിന്നെ ആദ്യംഅവളെ
ക്കൊല്ലാം - സുമതിനെ...
ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും....
എടാ...എട... യക്ഷിടെ തന്തക്കു വിള്യക്കുന്നോടാ ....
ഇന്നു പുറത്തുവിട്ട സുമതി വളവ് എന്ന ചിത്രത്തിൻ്റെ ടീസറിലെ പ്രസക്ത ഭാഗങ്ങളാണ് ഇത്. ഇന്നാട്ടുകാരുടെ പ്രതികരണങ്ങൾ.
മാളികപ്പുറത്തിൻ്റെ വമ്പൻ വിജയത്തിനു ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്.ഒരു നാടിനെ ഭയത്തിൻ്റേയും, ഉദ്വേഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതി എന്ന പെണ്ണിൻ്റെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു
നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്.മരിച്ചു പോയ സുമതി യാണ് ഇരിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിൻ്റെ പ്രതിഫലനങ്ങളാണ് നാം കേൾക്കുന്ന ത്. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തി ൻ്റെ അവതരണം. മാളികപ്പുറ ത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
വിഷ്ണുശങ്കർ - അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വൻമുതൽമുടക്കിൽ ചിത്രീകരിച്ച ചിത്രമാണിത്.
വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി ക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽ പരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.
സൈജു കുറുപ്പ്, ബാലു വർഗീസ് , ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ. യു, സിഡാർത്ഥ് ഭരതൻ, സാദിഖ്,ശ്രീജിത്ത് രവി, ബോബി കുര്യൻ. (പണി ഫെയിം) അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ. മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ് ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ് , സ്മിനു സിജോ, അശ്വതി അഭിലാഷ്, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സംഗീതം രഞ്ജിൻ രാജ്, ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം ഛായാഗ്രഹണം - ശങ്കർ. പി.വി.എഡിറ്റിംഗ് - ഷമീർ മുഹമ്മദ്,കലാസംവിധാനം - അജയൻ മങ്ങാട് ,മേക്കപ്പ് - ജിത്തു പയ്യന്നൂർ. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ബിനു.ജി. നായർ,സ്റ്റിൽസ് - രാഹുൽ തങ്കച്ചൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സ് , നികേഷ് നാരായണനൻ- ഷാജി കൊല്ലം,പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ,കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായി ട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം മെയ് മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
No comments: