എൻ.ആർ. സുധർമ്മദാസ് രചിച്ച കലംകരി ( എന്റെ തളിയാപറമ്പിലമ്മ) ഗാനം റിലീസായി .


 

എൻ.ആർ. സുധർമ്മദാസ് രചിച്ച കലംകരി ( എന്റെ തളിയാപറമ്പിലമ്മ) ഗാനം റിലീസായി .


ചരിത്ര പ്രസിദ്ധമായ ചേർത്തല പാണാവള്ളി തളിയാപറമ്പ് ഭഗവതിയെക്കുറിച്ച്എൻ.ആർ. സുധർമ്മദാസ് രചിച്ച ഏറ്റവും പുതിയ ഭക്തിഗാനമായ കലംകരി ( എന്റെ തളിയാപറമ്പിലമ്മ) റിലീസായി .


ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷേത്രം മേൽശാന്തി ഷാജി സഹദേവൻ ശാന്തികൾ ഗാനം റിലീസ് ചെയതു.


ക്ഷേത്രംപ്രസിഡന്റ് ഷോബി മോൻ ജോ: സെക്രട്ടറി രജീഷ് പി, പി.ആർ. സുമേരൻ ,കെ.ആർ. സേതുരാമൻ, ഡോ. പ്രദീപ് കൂടയ്ക്കൽ, കെ.പി. ഉദയകുമാർ, പി. ദിലീപ്, മധു ബി. ഗോപൽ, രമേഷ് പൂച്ചാക്കൽ, രവീന്ദ്രൻ ശാന്തി തുടങ്ങിയവർ പങ്കെടുത്തു. പുല്ലാങ്കുഴൽ വാദകനും സംഗീതജ്ഞ നുമായ സുരേഷ് കലാഭവന്റെ സംഗീതത്തിൽ പിന്നണിഗായകനും സംഗീതജ്ഞനുമായ ബിനു ആനന്ദാണ് ഗാനംആലപിച്ചിരിക്കുന്നത്.  മണിക്കുട്ടൻ - ഓർക്കസ്ട്രേഷൻ ( പാർത്ഥസാരഥി സ്റ്റുഡിയോ) പ്രോഗ്രാം &റെക്കോർഡിംഗ് : മണിക്കുട്ടൻ പാർഥസാരഥി, റിതം :സുധീഷ് ലാൽ. പോസ്റ്റർ ഡിസൈനിംഗ് മനു മാളിയക്കൽ,


പി.ആർ. സുമേരൻ

(പി.ആർ ഒ )

No comments:

Powered by Blogger.