യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ "ഡെയിഞ്ചെറസ് വൈബു"മായി ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ


 

യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ "ഡെയിഞ്ചെറസ് വൈബു"മായി ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ 




സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെയും പുതു തലമുറയെ വഴിതെറ്റിക്കുന്ന മാദ്യ,രാസ ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെ തിരെയും ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ "ഡെയിഞ്ചറസ് വൈബ്" എന്ന പേരിൽ ഹൃസ്വ സിനിമ തെയ്യാറാക്കുന്നു.


"പുഴു" എന്ന സിനിമയിൽ ശ്രദ്ധേയ വേഷം ചെയ്ത അപ്പുണി ശശിയാണ് നായകൻ. ഐ മാക്സ് ഗോൾഡ് പൊഡക്ഷന് വേണ്ടി സി.പി അബ്ദുൽ വാരിഷ് ആണ് ചിത്രത്തിന്റെ നിർമ്മാണം.ചലച്ചിത്ര താരങ്ങളായ ജയരാജ് കോഴിക്കോട്, സി.ടി.കബീർ, ഇന്ദിര സോഷ്യൽ മീഡിയ ഇൻഫുളൻ സർമാരായ അൻഷി, പാണാലി ജുനൈസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. കോഴിക്കോടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം ആരംഭിക്കുന്ന "ഡെയിഞ്ചറസ് വൈബിൻ്റെ"കഥയും,എഡിറ്റിങ്ങും,സംവിധാനവും ഫൈസൽ ഹുസൈനാണ്. തിരക്കഥ റിയാസ് പെരുമ്പടവ്.ജൂൺ അവസാനം റിലീസ് ചെയ്യുന്ന ചിത്രം വിദ്യാഭ്യാസ  സ്ഥാപനങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കും.


പ്രബീഷ് ലിൻസിയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതം ഒരുക്കുന്നത് സിമ്പു സുകുമാരനാണ്.

No comments:

Powered by Blogger.