പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു.
ആദരാഞ്ജലികൾ .
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു. തമിഴ് , മലയാളം സിനിമകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. 1975 ൽ പുറത്തിറങ്ങിയ ഉല്ലാസയാത്ര എന്ന സിനിമയിലുടെ യാണ് അരങ്ങേറ്റം . ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
1976ൽ റിലീസ് ചെയ്ത " അമ്മ " എന്ന ചിത്രമാണ് മലയാള സിനിമയിൽ രവികുമാറിനെ ശ്രദ്ധേയനാക്കിയത് . പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രനാണ് രവികുമാറിന് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം , ദശാവതാരം തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചു. 1974 ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രിക യോടൊപ്പവും അഭിനയിച്ചു. തൃശൂർ സ്വദേശിയാണ്.
തൃശൂർ സ്വദേശികളായ കെ.എം.കെ. മേനോന്റെയും ആർ. ഭാരതിയുടെയും മകനായി ചെന്നൈയിൽ ജനിച്ച രവികുമാർ 1970 കളിലും 80 കളിലും നായകൻ, വില്ലൻ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടി. തിരുവനന്തപുരത്തെ രണ്ടാമത്തെ സ്റ്റുഡിയോയായ ശ്രീകൃഷ്ണ സ്റ്റുഡിയോയുടെ ഉടമ ആയിരുന്നു കെ.എം.കെ. മേനോൻ. നടിയും ദിവ്യ ദർശനം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവുമായിരുന്നു അമ്മ ഭാരതി .
മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളികൾക്കിടയിൽ പ്രിയങ്കരനാക്കിയത് . പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്.
ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ തമിഴ് ഭക്തിസിനിമകളിലൂടെയും അദ്ദേഹം അറിയപ്പെട്ടു .അലാവുദ്ദീനും അത്ഭുതവിളക്കും , നീലത്താമര, അവളുടെ രാവുകൾ , അങ്ങാടി , സ്ഫോടനം, ടൈഗർ സലീം, അമർഷം , ലിസ , മദ്രാസിലെ മോൻ , കൊടുങ്കാറ്റ്, സൈന്യം , കള്ളനും പോലീസും തുടങ്ങി ധാരാളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു .
No comments: