പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി കെ വാസുദേവൻ അന്തരിച്ചു .



പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി കെ വാസുദേവൻ അന്തരിച്ചു . 


മലയാള സിനിമയുടെ ലാവണ്യ ശാസ്ത്രം തിരുത്തിക്കുറിച്ച സംവിധായ കർക്കൊപ്പവും അവരുടെ സിനിമകൾ ക്കൊപ്പവും സഹയാത്രി കനായിരുന്ന , മീശ വാസുവേട്ടൻ എന്ന് ചലച്ചിത്ര ലോകം ഇഷ്ടത്തോടെ വിളിച്ചിരുന്ന ടി കെ വാസുദേവന്റെ നിശബ്ദമായ ചലച്ചിത്ര സംഭാവനകളെ കണക്കി ലെടുത്ത് ഫെഫ്ക വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു.   


സംവിധായക കുലപതിയെന്ന് ആസ്വാദകവൃന്ദം വിശേഷിപ്പിക്കുന്ന സംവിധായകൻ കെ എസ്‌ സേതുമാധവന്റെ ശിഷ്യരിൽ പ്രമുഖനായ വാസുദേവൻ ഗുരുവിന്റെ മലയാളം തമിഴ് സിനിമകളിലെ ക്രിയാത്മക സാന്നിധ്യമായിരുന്നു . 


രാമു കാര്യാട്ടിന്റെ ചെമ്മീന്റെ സഹ സംവിധായകനായ വാസുദേവൻ ചലച്ചിത്ര ഓർമ്മകളുടെ ഒളിമങ്ങാത്ത സമാഹാരമായിരുന്നു . വാസുവേട്ടന്റെ ചലച്ചിത്ര , വ്യക്തി ജീവിതത്തെ ആസ്പദമാക്കി മണിലാൽ സംവിധാനം ചെയ്‌ത ബ്ലാക്ക് & വൈറ്റ് എന്ന ഡോക്യൂമെന്ററിയ്ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു . ഒരു സഹസംവിധയകനെ കുറിച്ചുള്ള മലയാളത്തിലെ ഏക ഡോക്യൂമെന്ററി എന്ന് ബ്ലാക്ക് & വൈറ്റിനെ വിമർശകർ വിശേഷിപ്പിക്കാറുണ്ട് .


ഭാര്യ: പരേതയായ മണി , മകൻ ജയപാലൻ ,മകൾ : പരേതയായ കല്പന. 


സംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ .

No comments:

Powered by Blogger.