സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ : പിണറായി വിജയൻ.



സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ : പിണറായി വിജയൻ. 


കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെ കലാലോകം പ്രതിരോധം ഉയർത്തേണ്ട സന്ദർഭമാണിത്. സിനിമ കേവലം കച്ചവടം മാത്രമല്ല; അത് കലാകാരന്റെ ആത്മപ്രകാശനവും ഒരു സമൂഹത്തിന്റെ സാംസ്കാരിക പ്രതിനിധാനവും രാഷ്ട്രീയ വിമർശനത്തിനുള്ള ഉപാധിയും കൂടിയാണ്. ആ സത്തയുൾക്കൊണ്ട് ഇനിയും മികച്ച ചലച്ചിത്ര സൃഷ്ടികൾ മലയാള സിനിമയിൽ നിന്നുണ്ടായി വരേണ്ടതുണ്ട്. അതിനുള്ള പ്രചോദനവും ഊർജ്ജവും പകരാൻ ഈ ചലച്ചിത്ര പുരസ്കാരങ്ങൾക്ക് സാധിക്കട്ടെ. മലയാള സിനിമ കൂടുതൽ ഉയരങ്ങൾ താണ്ടട്ടെ. ചലച്ചിത്ര പ്രതിഭകൾക്ക് ആശംസകൾ.


പിണറായി വിജയൻ 

മുഖ്യമന്ത്രി .

No comments:

Powered by Blogger.